Life StyleHealth & Fitness

വണ്ണം കുറയാന്‍ നാരങ്ങാ വെള്ളം

നാരങ്ങാവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാമെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പഞ്ചസാരയുടെ ആഗിരണത്തെയും വ്യവസ്ഥപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ഇതുവഴി ഭാരം കുറയ്ക്കാനും സാധിക്കുന്നു. കൂടാതെ ശരീരത്തില്‍ നിന്നു മാലിന്യത്തെ പുറംതള്ളുകയും പെട്ടെന്ന് ഉത്സാഹഭരിതരാക്കുകയും ചെയ്യും.

നാരങ്ങാ ജ്യൂസ് പ്രകൃതിദത്ത ഉല്‍പന്നങ്ങളായ നാരങ്ങയുടെയും വെള്ളത്തിന്റെയും ചേരുവയാണ്. ഏതെങ്കിലും തരത്തിലുള്ള അധിക ചേരുവയോ പ്രിസര്‍വേറ്റീവുകളോ ഇതില്‍ ഇല്ലാത്തതിനാല്‍ത്തന്നെ ശരീരത്തെ ആരോഗ്യദായകമാക്കാനും ഉത്തമമാണ്. അതിനാല്‍ത്തന്നെ ഓരോ തവണ കുടിക്കുമ്പോഴും ശരീരത്തില്‍ അധിക കാലറി ഉല്‍പാദിപ്പിക്കപ്പെടുന്നില്ല എന്ന ധൈര്യത്തോടെ കുടിക്കാനും സാധിക്കും. നാരങ്ങാ ഒരു സീറോ കാലറി ഡ്രിങ്ക് ആണ്. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നിര്‍വീര്യമാക്കുന്നതിനു സഹായിക്കും.

ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ഫൈബര്‍ വിശപ്പിനെ ശമിപ്പിക്കുന്നു. വെറ്റമിന്‍ സി ജലദോഷം, ചെസ്റ്റ് ഇന്‍ഫെക്ഷന്‍, കുത്തിയുള്ള ചുമ എന്നിവ തടയുന്നു. പൊട്ടാസ്യം തലച്ചോറിന്റെയും ധമനികളുടെയും പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും.
ഒന്നോര്‍ത്തോളൂ, നാരങ്ങാജ്യൂസില്‍ പഞ്ചസാര ചേര്‍ക്കരുത്. പഞ്ചസാര ചേര്‍ത്തു കഴിഞ്ഞാല്‍ തികച്ചും വിപരീതഫലമാകും ലഭ്യമാകുക. മധുരം നിര്‍ബന്ധമാണെങ്കില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button