ന്യൂഡൽഹി: സ്റ്റാറ്റിസ്റ്റയുടെ ഗവേഷണ പ്രകാരം ഇന്ത്യൻ പ്രതിരോധ മന്ത്രാലയമാണ് ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ്. യു.എസിനെ പിന്തള്ളിയാണ് ഇന്ത്യൻ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളാണ് ഇന്ത്യൻ പ്രതിരോധസേനയെന്ന റിപ്പോർട്ട് രാജ്യത്തിന് കൂടുതൽ പ്രതീക്ഷയേകുന്നു. പുതിയ കണക്കനുസരിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സേനകളിലായി 29.2 ലക്ഷത്തില്‍പ്പരം ആളുകളാണ് ജോലി ചെയ്യുന്നത്. 29.1 ലക്ഷം പേര്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തെ മറികടന്നാണ് ഇന്ത്യ ഈ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
സജീവ-ഡ്യൂട്ടി ഉദ്യോഗസ്ഥർ, റിസർവുകൾ, പിന്തുണാ തൊഴിലാളികൾ തുടങ്ങിയവർ ഈ റിപ്പോർട്ടിൽ ഉൾപ്പെടുന്നുണ്ട്. ആദ്യ സ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന അമേരിക്കയെ മൂന്നു വര്‍ഷത്തിനിടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളിയത്. ലോകത്തെ വിവിധ വിഷയങ്ങളെക്കുറിച്ച് പഠിക്കുന്ന ജര്‍മനി ആസ്ഥാനമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ചരിത്ര നേട്ടത്തെ കുറിച്ചുള്ളത്.
വിപണിയിലും ഉപഭോക്തൃ വിവരങ്ങളിലും വൈദഗ്ദ്ധ്യമുള്ള ഹാംബർഗ് ആസ്ഥാനമായുള്ള കമ്പനിയുടെ അഭിപ്രായത്തിൽ, ചൈനയിൽ 2.5 ദശലക്ഷത്തിലധികം ആളുകൾക്ക് ആണ് ആർമി തൊഴിൽ നൽകുന്നത്. ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ 6.8 ദശലക്ഷത്തോളം ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ഈ പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ടത്ര വിശ്വാസ്യതയുള്ളതായി കണക്കാക്കപ്പെട്ടിട്ടില്ലെന്ന് പഠനം പറയുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് കൂടുതല്‍ ജീവനക്കാരുള്ള കമ്പനി വാള്‍മാര്‍ട്ടാണ്. 23 ലക്ഷം പേര്‍. ആമസോണിനാണ് രണ്ടാം സ്ഥാനം. 16 ലക്ഷം ജീവനക്കാരാണ് ആണസോണില്‍ ജോലി ചെയ്യുന്നത്. 2021-ൽ ലോകമെമ്പാടുമുള്ള മൊത്തം സൈനിക ചെലവ് 2113 ബില്യൺ യു.എസ് ഡോളർ കവിഞ്ഞു. സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പ്രകാരം 2021-ൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ചൈന, ഇന്ത്യ, യുണൈറ്റഡ് കിംഗ്‌ഡം, റഷ്യ എന്നീ രാജ്യങ്ങളാണ് 62% ചെലവ് വഹിച്ചത്.
Post Your Comments