തിരുവനന്തപുരം: പാറശ്ശാല സമുദായപ്പയറ്റ് സ്വദേശി ഷാരോണിന്റെ മരണത്തില്‍ കൂടുതല്‍ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് കുടുംബം. ഷാരോൺ രാജും കാമുകിയുമായുള്ള അവസാന വാട്സ് ആപ്പ് സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ഷാരോൺ പെൺകുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നും ഷാരോൺ പുറയുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും ഇതിൽ വ്യക്തമാണ്.
ഷാരോൺ: എടീ ചേട്ടന്റെ അടുത്ത് കഷായം കുടിച്ചെന്ന് ഒന്നും പറയാന്‍ പറ്റില്ലല്ലോ. ഞാന്‍ വീട്ടില്‍ പറഞ്ഞത് നമ്മള് അന്ന് കുടിച്ചില്ലേ, ജ്യൂസ്, അതാണെന്നാണ്. എക്സിപിയറി ഡേറ്റ് കഴിഞ്ഞത്, കയ്പ്പുള്ളത്. അതുപോലത്തെ സാധനം കുടിച്ചെന്നാണ് ഞാന്‍ പറഞ്ഞത്. അത് കുടിച്ചത് തൊട്ട് ഛര്ദിലാണെന്നാണ് ഞാന്‍ വീട്ടില്‍ പറഞ്ഞത്.
കാമുകി: ‘എനിക്കും ഈ ജ്യൂസില്‍ എന്തോ ഡൗട്ട് തോന്നുന്നുണ്ട്. അത് നോര്‍മല്‍ ടേസ്റ്റ് ആയിരുന്നോ, കുഴപ്പമൊന്നും ഇല്ലല്ലോ. ഇനി അത് റിയാക്ട് ആയതാണോ എന്തോ’.
ഈ മാസം 14 ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് ഷാരോണിന്റെ കുടുംബത്തിന്റെ പരാതി. ഷാരോണിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. സുഹൃത്തിനൊപ്പമാണ് ഷാരോൺ കാമുകിയുടെ വീട്ടിലെത്തിയത്. കാമുകി മാത്രമായിരുന്നു അപ്പോൾ വീട്ടിലുണ്ടായിരുന്നത്. ചികിത്സയുടെ ഭാഗമായി കാമുകി കൈപ്പുള്ള കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോൾ ഷാരോണിന് കഷായം കുടിയ്ക്കാൻ നൽകി. കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോൾ കൈപ്പ് മാറ്റാനാണ് ജ്യൂസ് നൽകിയത്.
കാമുകിയുടെ വീട്ടിൽ നിന്ന് കഷായം കുടിച്ച യുവാവ് മരിച്ച സംഭവം വിഷം നൽകിയുള്ള കൊലപാതകമെന്നാണ് കുടുംബം ആരോപിക്കുന്നത്. ബിഎസ്സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്.
Post Your Comments