തൃശ്ശൂര്‍: തൃശൂർ മതിലകത്ത് ക്രിമിനൽ സംഘം എസ്.ഐയെ ആക്രമിച്ചു കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മതിലകം എസ്.ഐ മിഥുൻ മാത്യുവിനെയാണ് ക്രിമിനൽ സംഘം ആക്രമിച്ചത്. ലഹരി വിൽപനക്കാരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
എസ്.ഐയുടെ മുഖത്ത് പരുക്കേറ്റു. ഇത് കൂടാതെ, പോലീസ് ജീപ്പിന്റെ ചില്ലും സംഘം തകർത്തു. എടവിലങ്ങ് സ്വദേശികളായ സൂരജ് (18), അജിത്ത് (23), അഖിൽ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്.
മൂന്ന് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments