ഉരുളക്കിഴങ്ങും തക്കാളിയും ചേർത്തുണ്ടാക്കാവുന്ന ഒരു വ്യത്യസ്ത വിഭവമാണ് അഫ്ഗാനി ഓംലെറ്റ്. ബ്രെഡ്, ബൺ എന്നിവയ്ക്കൊപ്പമാണ് പൊതുവേ ഇത് വിളമ്പുന്നത്. എണ്ണയ്ക്ക് പകരം ബട്ടർ ഉപയോഗിക്കുന്നതാണ് നല്ലതെങ്കിലും ബട്ടർ ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്ക് ഒലീവ് ഓയിൽ ഉപയോഗിക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ്– ഒരെണ്ണം
തക്കാളി– ഒരെണ്ണം
സവാള– ഒരെണ്ണം
പച്ചമുളക്– 3 എണ്ണം
ഉപ്പ്– അര ടീ സ്പൂൺ
കുരുമുളക് പൊടി– അര ടീ സ്പൂൺ
മുട്ട– 3 എണ്ണം
ബട്ടർ– 3 ടേബിൾ സ്പൂൺ
Read Also : ശിവക്ഷേത്രത്തിൽ പൂർണ പ്രദക്ഷിണം നടത്താത്തതിന് പിന്നിൽ
തയ്യാറാക്കുന്ന വിധം
ഒരു പാനെടുത്ത് അതിൽ ബട്ടർ ഇട്ട് അതിലേക്ക് ചെറുതായി നുറുക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി വഴറ്റുക. പാർ ബോയിൽ ചെയ്തു വെള്ളം ഊറ്റി കളഞ്ഞതിനു ശേഷമുള്ള ഉരുളക്കിഴങ്ങ് ആണെങ്കിൽ കുറച്ചു കൂടി നല്ലത്.
ഉരുളക്കിഴങ്ങ് അത്യാവശ്യം വെന്തു കഴിയുമ്പോൾ അതിലേക്ക് ചെറുതായി നുറുക്കി വച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഉപ്പും കുരുമുളകും ചേർക്കുക. ഇതിനു പിന്നാലെ ഇതിലേക്ക് 3 മുട്ട പൊട്ടിച്ച് ഒഴിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും ചേർത്ത് അടച്ചുവച്ചു ചെറിയ തീയിൽ വേവിച്ചെടുക്കുക.
Post Your Comments