ഉറക്കമുണരുമ്പോൾ നാം നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഉറക്കത്തിൽ ചിലർക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകും. അത് നമ്മുടെ അന്നത്തെ ദിവസത്തെ സാരമായി തന്നെ ബാധിക്കും. അതുപോലെ തന്നെയാണ് ഉറക്കം ഉണരുമ്പോഴുള്ള ചില പ്രശ്നങ്ങളും. നമ്മെ ഒരു രോഗിയാക്കാൻ ഇതിനു സാധിക്കും. പലർക്കും എന്നും ശരീര വേദന വിട്ടുമാറാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ശരിയായി ഉറക്കം ഉണരാത്തതാണ് ഇതിന്റെ കാരണം.
കിടക്കയിൽ നിന്നും വളരെ വേഗത്തിലും ചാടിയുമെല്ലാം എഴുന്നേൽക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ കൂടുതൽ പേരും. അത് ദോഷമാണ്. ഉണരുന്നതിനും ചില രീതികളൊക്കെയുണ്ട്. വലതുവശം ചേർന്ന് സാവധാനം ഉറക്കം ഉണരണം എന്നാണ് ആയൂർവേദത്തിൽ പറയുന്നത്. ശരീരത്തിലെ പ്രധാന നാഡികളിൽ ഒന്നായ ‘സൂര്യനാഡി‘ ശരീരത്തിന്റെ വലതുവശത്താണ് എന്നതിനാലാണ് ഇത്.
ഉറക്കം ഉണർന്ന ശേഷം കിടക്കയിൽനിന്നും എഴുന്നേൽക്കേണ്ടത് സാവധാനം ചെയ്യേണ്ട ഒരു പ്രവർത്തിയാണ്. ഇതിന് ക്ഷമ കാണിച്ചില്ലെങ്കിൽ ശരീരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ വിട്ടുമാറില്ല എന്ന് മാത്രമല്ല, നട്ടെല്ലിന് പോലും തകരാറുകൾ ഉണ്ടാവുകയും ചെയ്യും. സാവധാനം ശരീരം നന്നായി സ്ട്രച്ച് ചെയ്ത് പതിയെ കൈകുത്തി വേണം കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ.
Post Your Comments