KeralaLatest NewsNews

തൊഴിലുറപ്പ് പദ്ധതിക്ക് ‘ഉണര്‍വേകി’ നെടുമങ്ങാട് ബ്ലോക്കിന്റെ ജനകീയ ക്യാമ്പയിന്‍

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ വിവിധ മേഖലകളില്‍ പ്രയോജനപ്പെടുത്തുന്നതിനും കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘ഉണര്‍വ്’ പദ്ധതി ഒരുങ്ങുന്നു. ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ജി.സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ആനുകൂല്യങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ വഴിയുള്ള വായ്പ എന്നിവയിലൂടെ ജനങ്ങള്‍ക്ക് പരമാവധി ആനുകൂല്യം ലഭ്യമാക്കുക, വിവിധ മേഖലകളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പിലാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഗുണഭോക്താക്കള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ദേശസാല്‍കൃത- സഹകരണ ധനകാര്യ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ സംഘാടകസമിതി രൂപീകരിക്കും. പഞ്ചായത്ത്-വാര്‍ഡ് തലങ്ങളിലും സംഘാടക സമിതികള്‍ രൂപീകരിക്കും. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button