Latest NewsNewsLife Style

സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി എങ്ങനെ ഉപയോഗപ്പെടുത്താം?

വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം.

മുഖക്കുരു അകറ്റാൻ ഉത്തമമാണ് വെളുത്തുള്ളി. അഞ്ചാറ് അല്ലി വെളുത്തുള്ളിയെടുത്ത് നന്നായി അരച്ചോ ഞെരുടിയോ നീരെടുക്കുക. മുഖക്കുരുവുള്ള ഭാഗത്ത് അതു പുരട്ടുക. അഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. അൽപസമയത്തിനകം മാറ്റം നിങ്ങൾക്കു തന്നെ മനസ്സിലാകും. മുഖക്കുരു മൂലമുണ്ടായ ചുവപ്പും പാടുകളും വളരെ വേഗം മാഞ്ഞു തുടങ്ങും.

കൂടാതെ, ഒരു വെളുത്തുള്ളിയിലെ അല്ലി മുഴുവനായെടുത്ത് അരച്ചോ ഞെരുടിയോ നീരെടുക്കുക അതിൽ ഒരു പകുതി തക്കാളി കൂടി ഉടച്ചു ചേർക്കുക. ആ മിശ്രിതം മുഖത്തു പുരട്ടി പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്യുമ്പോൾ ചർമത്തിലെ സുഷിരങ്ങൾ തുറന്നു വരുകയും മാലിന്യങ്ങൾ അകലുകയും ചെയ്യുന്നു.

അലർജി മൂലമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ, ചുവപ്പ് നിറം, പൊള്ളൽപാടുകൾ ഇവയെ അകറ്റാനും വെളുത്തുള്ളിക്ക് ശേഷിയുണ്ട്. തലയോട്ടി, മുട്ടുകൾ എന്നിവിടങ്ങളിലായിരിക്കും ഇത്തരം അലർജികൾ കൂടുതലായി പ്രത്യക്ഷപ്പെടുക.

Read Also:- സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് നടപ്പ് അദ്ധ്യയന വർഷത്തിലേക്കായി 262.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി

വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ഇത്തരം അലർജികളിൽനിന്നു ചർമത്തെ രക്ഷിക്കുന്നു. വെളുത്തുള്ളി നീരും ഒലീവ് ഓയിലും സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. കുറച്ചു ദിവസം ഇത് ആവർത്തിക്കുക. ദിവസങ്ങൾക്കകം പാടുകൾ മാഞ്ഞു തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button