Latest NewsKeralaNews

ഡോവ് ഷാമ്പൂ ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ, ജാഗ്രത !! കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം

ഡോവ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഷാമ്പൂ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ച്‌ യുണിലിവര്‍

ദില്ലി: കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തു കലര്‍ന്നിരിക്കുന്നുവെന്ന് സംശയിക്കുന്നതിനെ തുടര്‍ന്നു ഡോവ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഷാമ്ബൂ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ച്‌ യുണിലിവര്‍. 2021 ഒക്ടോബറിനു മുമ്പ് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളെയാണ് യുണിലിവര്‍ തിരിച്ചു വിളിച്ചിരിക്കുന്നത്. ബെന്‍സീന്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ രക്താര്‍ബുദത്തിന് കാരണമായേക്കാം. ഇതാണ് നടപടിയ്ക്ക് കാരണം.

read also: കരിക്കുലം പരിഷ്‌കരണത്തിന് പൊതു മാർഗരേഖ: മോഡൽ കരിക്കുലം ഫ്രെയിംവർക്ക് രൂപീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു

എയറോസോള്‍ ഡ്രൈ ഷാംപൂ നിര്‍മ്മിക്കുന്ന നെക്സക്സ്, ട്രെസ്‌മി,റ്റിഗി തുടങ്ങിയ ചില ജനപ്രിയ ബ്രാന്‍ഡുകള്‍ തിരിച്ചുവിളിച്ചതായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത അറിയിപ്പിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍, നിരവധി ഉത്പന്നങ്ങളിലാണ് കാൻസറിന് കാരണമാകുന്ന ബെന്‍സീന്‍ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനെ തുടർന്ന്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ന്യൂട്രീജെന, എഡ്ജ്‌വെല്‍ പേഴ്‌സണല്‍ കെയര്‍ കമ്പനിയുടെ ബനാന ബോട്ട്, ബെയേഴ്‌സ്‌ഡോര്‍ഫ് എജിയുടെ കോപ്പര്‍ടോണ്‍ എന്നിങ്ങനെ നിരവധി എയറോസോള്‍ സണ്‍സ്‌ക്രീനുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button