CinemaMollywoodLatest NewsKeralaNewsEntertainment

ഇലന്തൂർ നരബലിയുമായി ‘കുമാരി’ക്ക് എന്താണ് ബന്ധം? – സുരഭി ലക്ഷ്മി വ്യക്തമാക്കുന്നു

ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന പുതിയ ചിത്രമാണ് കുമാരി. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചെത്തുന്ന കുമാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ട്രെയിലറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് സുരഭി ലക്ഷ്മിയുടെ മന്ത്രവാദിനി ലുക്ക്. തന്റെ മന്ത്രവാദിനി കഥാപാത്രം ചർച്ചയാകുന്നതിനെ കുറിച്ച് താരം തന്നെ ഇപ്പോൾ മനസ് തുറക്കുന്നു.

സുരഭി ലക്ഷ്മിയുടെ കഥാപാത്രവും ട്രെയിലറിലെ ചില സൂചനകളും വെച്ച് ‘നരബലി’ ആണോ സിനിമ പറയുന്നത് എന്ന ചോദ്യമാണ് സിനിമാ പ്രേമികൾ ചോദിക്കുന്നത്. എന്നാൽ, ഇപ്പോൾ ഇലന്തൂരിൽ നടക്കുന്ന നരബലി അടക്കമുള്ള സംഭവങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയാണ് സുരഭി ലക്ഷ്മി. സിനിമയിൽ 80 വയസുള്ള മന്ത്രവാദിനി ആയാണ് സുരഭി അഭിനയിക്കുന്നത്. സംവിധായകന്റെ നിർബന്ധം കൊണ്ടാണ് താൻ ഈ റോൾ ചെയ്തതെന്നും നടി പറയുന്നു.

ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രാമത്തിലെ ഓരോ കാഴ്ചകളും കൗതുകത്തോടെ നോക്കി കാണുന്ന കുമാരിയേയും പിന്നീട് പ്രശ്നങ്ങൾ വരുമ്പോൾ അതിനെ ശക്തമായി നേരിടുന്ന കുമാരിയേയും ട്രെയിലറിൽ കാണാം. ഈ വരുന്ന ഒക്ടോബർ 28ന് ആണ് കുമാരി പ്രദർശനത്തിനെത്തുന്നത്. നിർമൽ സഹദേവാണ് കുമാരി സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button