KeralaLatest NewsNews

പ്രിയ വർഗീസിന്‍റെ നിയമന നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി, ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും

കണ്ണൂര്‍: പ്രിയ വർഗീസിന്‍റെ നിയമന നടപടി തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. പ്രിയ വർഗീസിന്  മതിയായ യോഗ്യതയില്ലെന്ന് യു.ജി.സി വ്യക്തമാക്കി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിലാണ് നിര്‍ദേശം.

ഹർജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ 156 മാര്‍ക്കാണ് പ്രിയക്ക് ലഭിച്ചത്. ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് ആണ് ഇത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന മാർക്കായ 32 മാര്‍ക്ക് ആണ്.

രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോര്‍ 651 ആണ്. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സിയുടെ റിസർച്ച് സ്കോര്‍ 645. ഇന്‍റര്‍വ്യൂവില്‍ കിട്ടിയത് 28 മാർക്ക്. മാത്രമല്ല ജോസഫ് സ്ക്റിയക്ക് 15 വർഷത്തിലേറെ അധ്യാപന പരിചയമുണ്ട്. പ്രിയ വർഗ്ഗീസിന് യു.ജി.സി നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയം ഇല്ലെന്ന പരാതി നേരത്തെ ഗവ‍ണ്ണർക്ക് മുന്നിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button