കൊച്ചി: ആരോപണങ്ങൾ നിഷേധിച്ച് കൊണ്ടുള്ള മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടി പോസ്റ്റുമായി സ്വപ്ന സുരേഷ് എത്തിയതോടെ വിഷയം രാഷ്ട്രീയപരമായും ചർച്ചയാവുകയാണ്. താൻ പറഞ്ഞത് തെറ്റാണെങ്കിൽ ശ്രീരാമകൃഷ്ണൻ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞ് സ്വപ്ന മുൻ സ്പീക്കറുടെ ചില ഫോട്ടോകളും പുറത്തുവിട്ടിരുന്നു. ഇതിനെ ട്രോളി ട്രോളന്മാരും സജീവമായി രംഗത്തുണ്ട്.
‘ചുമ്മാതല്ല വാട്ട്സാപ്പ് ഹാങ്ങായത്’ എന്നാണ് സ്വപ്നയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെയുള്ള ഒരു പരിഹാസ കമന്റ്. ‘ഉള്ളതിൽ അൽപം മാന്യനാണെന്ന് വിചാരിച്ചിരുന്നത് ഇയാളെയായിരുന്നു’ എന്ന് കമന്റ് ചെയ്യുന്നവരും ഉണ്ട്. ‘കാലത്തിന്റെ കാവ്യനീതി എന്നൊക്കെ പറയുന്നത് ഇതുതന്നെയാണ്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ല കൊടുത്താൽ കമ്മ്യൂണിസ്റ്റുകാർക്കും കിട്ടും’ എന്നാണ് മാറ്റഒരാളുടെ കമന്റ്. ‘വെറുതെയല്ല ആരും സ്വപ്നയെ എതിർത്തൊന്നും എഴുതാത്ത്, എട്ടിന്റെ പണി കിട്ടുമെന്നറിയാം’ എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്.
അതേസമയം, ശ്രീരാമകൃഷ്ണനുള്ള ഒരു ഓർമപ്പെടുത്തൽ മാത്രമാണിതെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുകയാണെങ്കിൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാമെന്നും സ്വപ്ന പറയുന്നു. ‘ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയും ശ്രീരാമകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും വേണ്ടിയുള്ള ഒരു ഓർമ്മപ്പെടുത്തലും മാത്രമാണ്. ഇത് അദ്ദേഹത്തെ ബാക്കിയുള്ളവ ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു. അതിനാൽ ബാക്കി തെളിവുകൾ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് കഴിയും’, സ്വപ്ന സുരേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments