ഡല്‍ഹി: റിമോട്ട്‌ലി പൈലറ്റഡ് ഏരിയല്‍ വെഹിക്കിള്‍ ഇന്ത്യയുടെ പ്രത്യേക സേനയ്ക്ക് അനുവദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇതു സംബന്ധിച്ച് മന്ത്രാലയം ചൊവ്വാഴ്ച ഉത്തരവിറക്കി. അടിയന്തര സാഹചര്യങ്ങളില്‍ സേനയ്ക്ക് ഉപയോഗിക്കുന്നതിനാണ് റിമോട്ട്‌ലി പൈലറ്റഡ് ഏരിയല്‍ വെഹിക്കിള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 750 ആര്‍പിഎവികള്‍ പ്രതിരോധ മന്ത്രാലയം അനുവദിച്ചു.
Read Also: ഭര്‍ത്താവിന്റെ മരണം അപ്രതീക്ഷിതം ആയിരുന്നു, അതോടെ സുഹൃത്തുക്കള്‍ ആരെന്ന് തിരിച്ചറിഞ്ഞു: മീന
പാരച്യൂട്ട് (സ്‌പെഷ്യല്‍ ഫോഴ്സ്) ബറ്റാലിയനുകള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രധാന പങ്കാണ് വഹിക്കുന്നത്. ശത്രുക്കളെ നേരിടാനുളള ദൗത്യം നിര്‍വ്വഹിക്കാന്‍ അവര്‍ നിര്‍ബന്ധിതരാണ്. അതിനാല്‍ അത്യാധുനിക ഉപകരണങ്ങള്‍ സേനയ്ക്ക് നല്‍കേണ്ടതുണ്ട്. വടക്കന്‍ അതിര്‍ത്തികളിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ എത്രയും വേഗം സേനയ്ക്ക് ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാനാവശ്യമായ ഉപകരണങ്ങള്‍ എത്തിക്കേണ്ടതുണ്ട്’, പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Post Your Comments