Latest NewsKeralaMollywoodNewsEntertainment

ഭര്‍ത്താവിന്റെ മരണം അപ്രതീക്ഷിതം ആയിരുന്നു, അതോടെ സുഹൃത്തുക്കള്‍ ആരെന്ന് തിരിച്ചറിഞ്ഞു: മീന

ചെറുപ്പം തൊട്ട് ഇന്നും ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നതിന് കാരണം അമ്മ ആണ്

മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് മീന. നടിയുടെ ഭര്‍ത്താവിന്റെ മരണം ആരാധകരെയും വേദനയിലാഴ്ത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആയിരുന്നു വിദ്യാസാഗറിന്റെ മരണം.

ഭർത്താവിന്റെ വിയോഗത്തോടെ ആകെ തളർന്ന നടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണയോടെയാണ് . ഇപ്പോള്‍ ഇതേപറ്റി വികടന്‍ ചാനലിനു നൽകിയ താരത്തിന്റെ പ്രതികരണം ശ്രദ്ധനേടുന്നു.

read also: നിർമാണ പ്രവൃത്തികളിൽ പുരോഗതിയില്ലാത്ത എസ്പിവികളെ മാറ്റുന്നത് ആലോചിക്കും: മന്ത്രി വീണാ ജോർജ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ഭര്‍ത്താവിന്റെ മരണം അപ്രതീക്ഷിതം ആയിരുന്നു. വിചാരിച്ചതിനപ്പുറത്താണ് സംഭവങ്ങള്‍ നടന്നത്. ഞാന്‍ ആകെ തകര്‍‌ന്നിരുന്നു. എന്റെ അമ്മ വളരെ ശക്തയായ സ്ത്രീ ആയിരുന്നു. ചെറുപ്പം തൊട്ട് ഇന്നും ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നതിന് കാരണം അമ്മ ആണ്. എന്റെ കോള്‍ ഷീറ്റെല്ലാം നോക്കിയിരുന്നത് അമ്മ ആയിരുന്നു. ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ആ സമയത്ത് അമ്മ ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. അത് കണ്ട് വളര്‍ന്നതിനാലായിരിക്കാം ഈ വിഷമഘട്ടത്തെ മറികടക്കാന്‍ ആയത്. എന്നെ ചുറ്റും നിരവധി പേര്‍ ഉണ്ടായിരുന്നു. അതിലെനിക്ക് വളരെ നന്ദിയുണ്ട്. എല്ലാവരും വലിയ പിന്തുണയാണ് നല്‍കിയത്. വെറുതെ പറയുന്നതല്ല. ആ സമയത്ത് നിന്നും ഒരു അഭിമുഖം കൊടുക്കുന്ന തരത്തിലേക്ക് ഞാന്‍ മാറിയത് എനിക്ക് തന്നെ ആശ്ചര്യമാണ്. അതിന് എല്ലാവരോടും നന്ദി ഉണ്ട്’

‘എനിക്കറിയാത്തവര്‍ പോലും എന്നെ ആശ്വസിപ്പിച്ചു. അവരുടെ വ്യക്തിപരമായ നഷ്ടം പോലെ അവര്‍ എന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നു. എന്റെ സുഹൃത്തുക്കളോട് വളരെ നന്ദി ഉണ്ട്. കാരണം കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. പക്ഷെ അന്ന് ഞങ്ങള്‍ സന്തോഷകരമായ സമയമായിരുന്നു ഒപ്പം ചെലവഴിച്ചത്’

‘സീരിയസ് ആയ ഒരു കാര്യം നടക്കുമ്പോഴാണ് ആത്മാര്‍ത്ഥമായി ആരൊക്കെ നമ്മള്‍ക്കൊപ്പമുണ്ടെന്ന് മനസ്സിലാവുകയെന്ന് കേട്ടിട്ടുണ്ട്. അത് യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്റെ കണ്ണ് കൊണ്ട് കണ്ടു. എന്റെ ഭര്‍ത്താവിനെ ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിയില്ലായിരിക്കും. കാരണം അദ്ദേഹത്തിന് ലൈം ലൈറ്റില്‍ വരുന്നതേ ഇഷ്ടമല്ലായിരുന്നു’

‘പക്ഷെ അദ്ദേഹത്തിന് എന്റെ എല്ലാ സുഹൃത്തുക്കളെയും അറിയാം. എന്റെ കൂടെ വര്‍ക്ക് ചെയ്ത അഭിനേതാക്കളെ എല്ലാം അറിയാം. അപൂര്‍വമായി അദ്ദേഹം ഷൂട്ടിംഗ് സ്ഥലത്ത് വരുമായിരുന്നു. എനിക്കറിയുന്ന എല്ലാവരെയും അദ്ദേഹത്തിനും അറിയാം. എന്റെ സുഹൃത്തുക്കള്‍ എല്ലാം അദ്ദേഹത്തിന്റെയും സുഹൃത്തുക്കള്‍ ആയിരുന്നു. അതിനാല്‍ അവര്‍ക്കും ഇത് പെട്ടെന്ന് വിശ്വസിക്കാന്‍ പറ്റിയില്ല. സുഹൃത്തുക്കള്‍ എന്നെ വലിയ രീതിയില്‍ പിന്തുണച്ചു. ഇതെല്ലാം സിനിമയില്‍ മാത്രമായിരുന്നു കണ്ടത്. എല്ലായ്പ്പോഴും എന്നെ വിളിച്ചു. വീട്ടില്‍ വരുമായിരുന്നു’ – മീന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button