Latest NewsNewsInternational

പന്ത്രണ്ടുകാരിയുടെ അര്‍ബുദത്തെക്കുറിച്ച് സൂചന നല്‍കിയത് ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചെന്ന് റിപ്പോര്‍ട്ട്

മകളുടെ സ്മാര്‍ട്ട് വാച്ചില്‍ നിന്നും നിരന്തരം ബീപ്പ് ശബ്ദം ഉയര്‍ന്നതോടെ ജസീക്ക മകളെ ആശുപത്രിയിലേയ്ക്ക് എത്തിക്കുകയായിരുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: അര്‍ബുദം കണ്ടെത്താനും സ്മാര്‍ട്ട് വാച്ച്. : പന്ത്രണ്ടുകാരിയുടെ അര്‍ബുദത്തെക്കുറിച്ച് സൂചന നല്‍കിയത് ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് ആണെന്നാണ് റിപ്പോര്‍ട്ട്. ഹൃദയമിടിപ്പ് സൂചിപ്പിക്കുന്ന ഫീച്ചറിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ അര്‍ബുദത്തെ കുറിച്ച് കണ്ടെത്താനായെന്നാണ് വിവരം. ഒരു ഗാഡ്‌ജെറ്റ് എന്നതിലുപരിയായി ജീവന്‍ രക്ഷിച്ച വസ്തുവായാണ് ഇമാനി മൈല്‍സ് എന്ന 12കാരിയും അവളുടെ അമ്മ ജെസീക്ക കിച്ചനും ഇപ്പോള്‍ ആപ്പിള്‍ വാച്ചിനെ നോക്കികാണുന്നത്.

Read Also: ‘സ്‌കൂൾ വിദ്യാർത്ഥിക്ക് സമീപം നിന്ന് പരസ്യമായി ലഹരി ഉപയോഗിക്കുന്ന വീഡിയോ’: കേരള പൊലീസല്ലെന്ന് വിശദീകരണം

മകളുടെ സ്മാര്‍ട്ട് വാച്ചില്‍ നിന്നും നിരന്തരം ബീപ്പ് ശബ്ദം ഉയര്‍ന്നിരുന്നു. ഇക്കാര്യം അമ്മ ജെസീക്കയുടെ ശ്രദ്ധയില്‍പ്പെട്ടു. അസാധാരണമായ വേഗത്തില്‍ ഹൃദയമിടിക്കുന്നുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടെ ആശങ്ക തോന്നിയ അമ്മ മകളെ ആശുപത്രിയിലെത്തിച്ചു. അവളുടെ അപ്പന്‍ഡിക്സില്‍ ട്യൂമര്‍ വളരുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. കുട്ടികളില്‍ വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ആണ് അവളുടെ അപ്പന്‍ഡിക്സില്‍ ഉണ്ടായിരുന്നത്.

അര്‍ബുദം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ അടിയന്തിര ശസ്ത്രക്രിയ ചെയ്യാനാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. യുഎസിലെ സി.എസ്.മോട്ട് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ. വാച്ചില്‍ നിന്നും ബീപ്പ് ഉയര്‍ന്നതുകൊണ്ട് മാത്രമാണ് ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായതെന്നും അല്ലായിരുന്നെങ്കില്‍ മകളുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേനെയെന്നും അമ്മ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button