Life Style

ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

ആഹാരസാധനങ്ങള്‍ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് അന്വേഷിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അതിനുള്ള പ്രധാന ഉത്തരമാണ് വീട്ടിലെ ഫ്രിഡ്ജ്. എന്തു കിട്ടിയാലും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് മലയാളികള്‍. ചീയാതിരിക്കാനും കേടാകാതിരിക്കാനുമാണ് ഫ്രിഡ്ജില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ എല്ലാ സാധനങ്ങളും ഫ്രിഡ്ജില്‍ വെയ്ക്കാമോ? ഇല്ലാ എന്നതാണ് സത്യം.

ബാക്ടീരിയയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്ന പ്രവര്‍ത്തനമാണ് റഫ്രിജറേഷന്‍. ഫ്രിഡ്ജിനുള്ളിലും ഇതാണ് സംഭവിക്കുന്നത്. ഇത് വഴി ഭക്ഷണത്തിന്റെ ആയുസ് വര്‍ദ്ധിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. ചില ഭക്ഷണങ്ങളും സാധനങ്ങളും ഫ്രിഡ്ജിനുള്ളിലെ താപനിലയുമായി പൊരുത്തപ്പെടുന്നില്ല. അതു കൊണ്ടാണ് ചിലത് ഇത്തരത്തില്‍ സൂക്ഷിക്കരുതെന്ന് വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത സാധനങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ബ്രെഡ്

ബ്രെഡ് ഫ്രിഡ്ജില്‍ വെച്ചാല്‍ വരണ്ടതായി മാറും. ബ്രെഡിലെ അന്നജ തന്മാത്രകള്‍ തണുത്ത ഊഷ്മാവില്‍ റീക്രിസ്റ്റലൈസേഷന്‍ പ്രവര്‍ത്തനത്തിന് വിധേയമാകുന്നു. ഇത് മൂലം ബ്രെഡ് വരണ്ടതാക്കുന്നു. ഇത് വഴി റൊട്ടി പെട്ടെന്ന് ചീത്തയാകാനും സാദ്ധ്യതയുണ്ട്.

ഉരുളക്കിഴങ്ങ്

45 മുതല്‍ 50 ഡിഗ്രി വരെ താപനിലയില്‍ വരെ ഉരുളക്കിഴങ്ങ് കേടാകാതിരിക്കും. എന്നാല്‍ ഫ്രിഡ്ജിലെ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് വഴി ഇതിലെ അന്നജം പഞ്ചസാര ആയി മാറും. അതുവഴി ഉരുഴക്കിഴങ്ങ് മധുരമുള്ളതായി മാറും.

വാഴപ്പഴം

പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് വഴി പഴത്തിന്റെ സ്വാദ് നഷ്ടപ്പെടും. അതു പോലെ തന്നെ പഴം നന്നായി പഴുക്കാതിരിക്കാനും കാരണമാകും. പഴത്തിന്റെ സ്വാഭാവിക രുചിയ്ക്കായി പുറത്തെ സാധാരണ താപനിലയില്‍ സൂക്ഷിക്കുന്നതാണ് ഉചിതം.

ഉള്ളി

ഫ്രിഡ്ജിലെ താപനിലയില്‍ ഉള്ളിയുടെ ഈര്‍പ്പം കുറയ്ക്കും. അതുവഴി ഉള്ളി മാര്‍ദ്ദവമുള്ളതായി തീരും. നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് ഉള്ളി സൂക്ഷിക്കുന്നതാണ് ഉചിതം.

വെളുത്തുള്ളി

തൊലി കളയാത്ത ഉള്ളി സൂക്ഷിക്കാന്‍ മികച്ച മാര്‍ഗം വായുസഞ്ചാരമുള്ള സ്ഥലമാണ് . തൊലി കളയാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ വെളുത്തുള്ളി മുളയ്ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ തൊലി കളഞ്ഞ വെളുത്തുള്ളി സൂക്ഷിക്കാന്‍ മികച്ച മാര്‍ഗം ഫ്രിഡ്ജാണ്. വായു കടക്കാത്ത രീതിയില്‍ വേണം അവ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍.

തക്കാളി

തക്കാളി വേഗത്തില്‍ ചീത്തയാകരുത് എന്ന് ചിന്തിച്ചിട്ടാണ് പലരും ഫ്രിഡ്ജില്‍ വെയ്ക്കുന്നത്. എന്നാല്‍ ഫ്രിഡ്ജിലെ തണുപ്പ് കാരണം, തക്കാളിയുടെ പുറംഭാഗം വേഗത്തില്‍ ചീത്തയാകുവാനും നിറം മങ്ങാനുമുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button