Latest NewsNewsBusiness

രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റം, കോടികളുടെ അറ്റാദായവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

ഇത്തവണ നേടിയ അറ്റ പലിശ വരുമാനം 726.37 കോടി രൂപയാണ്

നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റവുമായി പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 223.10 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ 187.06 കോടി രൂപയുടെ അറ്റാദായം മാത്രമാണ് നേടിയിരുന്നത്. ഈ നഷ്ടത്തെ മറികടന്നാണ് ഇത്തവണ നേട്ടം കൊയ്തത്.

ഇത്തവണ സേവിംഗ്സ് നിക്ഷേപവും കറന്റ് നിക്ഷേപവും വർദ്ധിച്ചിട്ടുണ്ട്. കറന്റ് നിക്ഷേപം 14.65 ശതമാനം വർദ്ധനവോടെ 5,010 കോടിയായും, സേവിംഗ്സ് നിക്ഷേപം 14 ശതമാനം വർദ്ധനവോടെ 25,538 കോടിയുമായാണ് ഉയർന്നത്. ഇതോടെ, കറന്റ് ആൻഡ് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 14.10 ശതമാനം വർദ്ധിച്ച് 30,548 കോടി രൂപയായി.

Also Read: എല്‍ദോസ് കുന്നപ്പിള്ളില്‍ വീട്ടിലെത്തി: നിരപരാധി, അത് തെളിയിക്കുമെന്നും വാദം

കണക്കുകൾ പ്രകാരം, ഇത്തവണ നേടിയ അറ്റ പലിശ വരുമാനം 726.37 കോടി രൂപയാണ്. ഇത് എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റ പലിശ വരുമാനമാണ്. ഇത്തവണ റീട്ടെയിൽ നിക്ഷേപം, എൻആർഐ നിക്ഷേപം എന്നിവയും ഉയർന്നിട്ടുണ്ട്. റീട്ടെയിൽ നിക്ഷേപം 5.71 ശതമാനം വർദ്ധിച്ച് 87,111 കോടിയായും എൻആർഐ നിക്ഷേപം 2.52 ശതമാനം വാർഷിക വളർച്ചയോടെ 27,500 കോടി രൂപയായും ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button