ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് താരൻ. മുടികൊഴിച്ചിൽ വർദ്ധിക്കാൻ താരൻ പലപ്പോഴും വില്ലനായി മാറാറുണ്ട്. താരന് പരിഹാരമായി നിരവധി മരുന്നുകൾ മാർക്കറ്റിൽ ലഭിക്കുമെങ്കിലും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പ്രകൃതിദത്തമായ മാർഗ്ഗങ്ങളെ കുറിച്ച് പരിചയപ്പെടാം.
മുടി സംരക്ഷണത്തിന് ഏറ്റവും നല്ല പരിഹാര മാർഗ്ഗങ്ങളിൽ ഒന്നാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകളുടെയും, പോഷകങ്ങളുടെയും കലവറയായ നെല്ലിക്ക മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. നെല്ലിക്ക, നെല്ലിക്ക ഉണക്കിപ്പൊടിച്ചത്, എണ്ണ എന്നിങ്ങനെ പല രൂപത്തിൽ നെല്ലിക്ക മുടിയിൽ ഉപയോഗിക്കാവുന്നതാണ്. ശുദ്ധമായ വെളിച്ചെണ്ണ എടുത്തതിനുശേഷം അതിലേക്ക് നെല്ലിക്ക നീര് ചേർക്കുക. പരമാവധി വെള്ളം ചേർക്കാതെ തന്നെ നീര് എടുക്കാൻ ശ്രമിക്കണം. ഇവ രണ്ടും മിക്സ് ചെയ്തതിനുശേഷം തലയിൽ പുരട്ടാവുന്നതാണ്. താരൻ അകറ്റി, മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ ഇത് സഹായിക്കും.
Also Read: തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
മുടിക്ക് ഈർപ്പം നൽകാനും, അകാലനരയ്ക്ക് പരിഹാരം കാണാനും നെല്ലിക്ക ഉപയോഗിച്ചുള്ള ഹെയർ പാക്കുകൾ പുരട്ടുന്നത് വളരെ നല്ലതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത്തരത്തിലുള്ള ഹെയർ പാക്കുകൾ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
Post Your Comments