തൃശ്ശൂര്‍: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് പുറമെ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം കൂടി നൽകുന്ന പദ്ധതിക്ക് നടത്തറ പഞ്ചായത്തിൽ തുടക്കമായി. മൂർക്കനിക്കര, ആശാരിക്കാട് ഗവ. യു.പി സ്കൂളുകളിലാണ് പദ്ധതിക്ക് തുടക്കമായത്. ആശാരിക്കാട് ഗവ. യു.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവിയും മൂർക്കനിക്കര ഗവ. യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷും പദ്ധതി ഉദ്ഘാടനം ചെയ്തു.
നടത്തറ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2022 – 23 ൽ ഉൾപ്പെടുത്തിയാണ് വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നത്. ആരോഗ്യമുള്ള കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. 500 വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമാകും. ഒരു കുട്ടിക്ക് 18 രൂപയുടെ പ്രഭാതഭക്ഷണമാണ് കുടുംബശ്രീ വഴി നൽകുന്നത്. ഇഡലി – ദോശ – സാമ്പാർ, പുട്ട് – പഴം, അപ്പം – മുട്ടക്കറി, ഉപ്പ്മാവ് തുടങ്ങി വ്യത്യസ്ത ഭക്ഷണം കുട്ടികൾക്ക് വിളമ്പും. ജ്യോതിസ് കുടുംബശ്രീ യൂണിറ്റിലെ അഞ്ച് പേർക്കാണ് പാചകചുമതല.
Post Your Comments