സിവിൽ ഏവിയേഷൻ രംഗത്ത് പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് അദാനി ഗ്രൂപ്പ്. സിവിൽ ഏവിയേഷൻ രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി എയർ വർക്ക്സ് ഗ്രൂപ്പിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കും. രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ ഓർഗനൈസേഷനാണ്എയർ വർക്ക്സ് ഗ്രൂപ്പ്. രാജ്യത്തെ 27 നഗരങ്ങളിൽ പ്രവർത്തിക്കുന്ന എയർ വർക്ക്സ് ഗ്രൂപ്പിന് 71 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡും, എയർ വർക്ക്സ് ഗ്രൂപ്പും കരാറിൽ ഒപ്പുവെച്ചു. 400 കോടി രൂപയാണ് ഇടപാട് മൂല്യം. നിലവിൽ, രാജ്യത്ത് ഏഴ് വിമാനത്താവളങ്ങൾക്കൊപ്പമാണ് എയർലൈൻ രംഗത്തെ അദാനി ഗ്രൂപ്പിന്റെ പുതിയ നീക്കവും.
Also Read: സൗദിയുടെ നീക്കത്തിന് തിരിച്ചടി നല്‍കി അമേരിക്ക
ഇൻഡിഗോ, ഗോ എയർ, വിസ്താര എന്നിവയ്ക്ക് പുറമേ, ലുഫ്താൻസ, ടർക്കിഷ് എയർലൈൻസ്, ഫ്ലൈ ദുബായ്, ഇത്തിഹാദ്, വിർജിൻ എന്നിവ ഉൾപ്പെടെ വിദേശ എയർലൈനുകൾക്ക് വേണ്ടിയും എയർ വർക്ക്സ് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ഇന്ത്യൻ വ്യോമസേന രംഗത്തും എയർ വർക്ക്സ് ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ 737 വിവിഐപി വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ എംആർഒ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ എയർ വർക്ക്സ് ഗ്രൂപ്പാണ് നടത്തുന്നത്.
Post Your Comments