ഡൽഹി: സംസ്ഥാനത്ത് ദീപാവലി ദിനത്തിൽ പടക്കം പൊട്ടിച്ചാൽ ആറ് മാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് വ്യക്തമാക്കി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. തലസ്ഥാനത്ത് പടക്കങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിൽപ്പന എന്നിവയ്ക്ക് 5,000 രൂപ വരെ പിഴയും സ്ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 9 ബി പ്രകാരം മൂന്ന് വർഷം തടവും ശിക്ഷ ലഭിക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദീപാവലി ഉൾപ്പെടെ ജനുവരി 1 വരെ എല്ലാത്തരം പടക്കങ്ങളുടെയും ഉൽപ്പാദനം, വിൽപന, ഉപയോഗം എന്നിവയ്ക്ക് സെപ്തംബറിൽ നഗര സർക്കാർ സമ്പൂർണ നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് ഇതേനില തുടരുകയാണ്. ഇതിന്റെ ഭാഗമായി ഒക്ടോബർ 21 ന് പൊതുജന ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിക്കുമെന്ന് റായ് പറഞ്ഞു.
കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണ്ണക്കടത്ത് സംഘം ആക്രമിച്ചു
ഡൽഹിയിൽ പടക്കം വാങ്ങുന്നതും പൊട്ടിക്കുന്നതും ഇന്ത്യൻ ശിക്ഷാനിയമപ്രകാരം 200 രൂപ പിഴയും ആറുമാസം തടവും ലഭിക്കാവുന്ന കുറ്റമാണെന്നും നിരോധനം നടപ്പാക്കാൻ 408 ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മീഷണർമാരുടെ കീഴിൽ 210 ടീമുകളും റവന്യൂ വകുപ്പ് 165 ടീമുകളും ഡൽഹി മലിനീകരണ നിയന്ത്രണ സമിതി 33 ടീമുകളും രൂപീകരിച്ചിട്ടുണ്ട്. ഒക്ടോബർ 16 വരെ 188 നിയമലംഘന കേസുകൾ കണ്ടെത്തിയതായും 2,917 കിലോ പടക്കങ്ങൾ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു.
Post Your Comments