KeralaLatest NewsNews

മലയോര മേഖലയില്‍ രാത്രി യാത്രാനിരോധനം

കനത്തമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ മലയോര മേഖലയില്‍ രാത്രി യാത്രാനിരോധനം ഏര്‍പ്പെടുത്തി

കൊച്ചി: കനത്തമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ മലയോര മേഖലയില്‍ രാത്രി യാത്രാനിരോധനം ഏര്‍പ്പെടുത്തി. ഇന്ന് രാത്രി ഏഴ് മുതല്‍ ബുധനാഴ്ച രാവിലെ ആറുവരെയാണ് മലയോര മേഖലയിലേക്കുള്ള രാത്രിയാത്രയ്ക്ക് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്.

Read Also: സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് വിദേശയാത്ര അനിവാര്യമായിരുന്നു, ലക്ഷ്യമിട്ടതിനേക്കാള്‍ ഗുണം ലഭിച്ചു: മുഖ്യമന്ത്രി

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി എറണാകുളം ജില്ലയില്‍ കനത്തമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വരും ദിവസങ്ങളില്‍ നിലവിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ജാഗ്രതയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും എറണാകുളം ജില്ലയില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്നലെ ഇടമലയാറില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button