Latest NewsKeralaNews

ജോലിക്ക് പോകരുത്, വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം: ഭര്‍ത്താവ് കസ്റ്റഡിയില്‍, വധശ്രമത്തിന് കേസ്

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം. സമീപത്തെ മാർജിൻഫ്രീ ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ മദ്യപിച്ചെത്തിയ ഭർത്താവ്,  മേപ്പുക്കട സ്വദേശി ദിലീപ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മ‍ദ്ദനമേറ്റ് യുവതിയുടെ മുഖത്ത് നിന്ന് ചോര വന്നിട്ടും ദിലീപ് ക്രൂരമായ മ‍ർദ്ദനം അവസാനിപ്പിച്ചില്ല. ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച് വീഡിയോ ദൃശ്യങ്ങളും ഇയാൾ ചിത്രീകരിച്ചിട്ടുണ്ട്. ജോലിക്ക് പോയില്ലെങ്കിൽ മക്കൾ പട്ടിണി ആകുമെന്നും അതുകൊണ്ടാണ് മാർജിൻഫ്രീ ഷോപ്പിൽ പോകുന്നതെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

മർദ്ദനത്തിന്റെ വിവരങ്ങൾ യുവതി ചില സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. ഇവരിൽ ചില‍ർ വിവരം പോലീസിൽ അറിയിച്ചതോടെ മലയിൻകീഴ് പോലീസ് വിഷയത്തിൽ ഇടപെട്ടു.

സംഭവത്തെ തുടര്‍ന്ന്, ദിലീപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാര്യയെ മ‍ർദ്ദിച്ച് ചിത്രീകരിച്ച വീഡിയോ ദിലീപിന്റെ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തു. വധശ്രമം ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായതാണ് ദിലീപും യുവതിയും. ഇവര്‍ക്ക്‌ രണ്ട് മക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button