Latest NewsKeralaNewsIndia

കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ: ജാഗ്രതാ നിര്‍ദ്ദേശം

ഡൽഹി: ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. കേരളത്തിലും തമിഴ്നാട്ടിലും ആര്‍എസ്എസ് അടക്കമുള്ള സംഘടനകളെ ആക്രമിക്കാന്‍, പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിടുന്നതായി തെലങ്കാന രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. ഇതേ തുടര്‍ന്ന് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ചാരിറ്റികള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം,പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളെയും നിരീക്ഷിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശത്തിൽ പറയുന്നത്.

ഗാംബിയയിലെ 66 കുട്ടികളുടെ മരണം: ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി അബുദാബി

രാജ്യത്തുടനീളം നടത്തിയ റെയ്ഡുകള്‍ക്കും അറസ്റ്റുകള്‍ക്കും ശേഷം തീവ്രവാദ ഫണ്ടിംഗുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിരോധിച്ചത്. ഇതോടൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ , കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, കേരള റിഹാബ് ഫൗണ്ടേഷന്‍ എന്നിവയും കേന്ദ്രം നിരോധിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button