പ്രേക്ഷകരുടെ ഇഷ്‌ട താര ദമ്പതികളാണ് ജയറാമും പാർവതിയും. ഇവരുടെ മക്കളായ കാളിദാസ്, മാളവിക എന്നിവർക്കും ആരാധകർ ഏറെയാണ്. കാളിദാസ് മലയാള സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും, തമിഴിൽ കിട്ടുന്നത് പോലെയുള്ള വ്യത്യസ്തമായ കഥാപാത്രങ്ങളെ മലയാളത്തിൽ നിന്നും താരത്തെ തേടി എത്തിയിട്ടില്ല. കാളിദാസ് സിനിമയിൽ സജീവമായതോടെ മകൾ മാളവികയുടെ സിനിമാ പ്രവേശനത്തെ കുറിച്ചാണ് പ്രേക്ഷകർ ഇപ്പോൾ ഇവരോട് തിരക്കാറുള്ളത്.
സിനിമയേക്കാൾ തനിക്ക് മോഡലിങാണ് താൽപര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലെന്നും മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ, മാളവികയും പുതിയ ഒരു ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് മാളവിക ജയറാം. ഹോട്ട് ലുക്കിലുള്ള ഒരു മിറർ സെൽഫിയാണ് മാളവിക പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് കമന്റുമായെത്തുന്നത്.
അടുത്തിടെ ‘മായം സെയ്‍തായ് പൂവെ’ എന്ന മ്യൂസിക്കൽ ആൽബത്തിൽ മാളവിക നായികയായി എത്തിയിരുന്നു. അശോക് ശെൽവനാണ് നായകനായി അഭിനയിച്ചത്. എന്തായാലും മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം മാളവികയുടെ അരങ്ങേറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ്. മാളവികയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് മാളവികയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും അടുത്തിടെ ചൂട് പിടിച്ചിരുന്നു. സമാന ചോദ്യമാണ് ആരാധകർ ഇത്തവണയും ചോദിക്കുന്നത്.
Post Your Comments