മനസിനു ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാൻ എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സംഗീതത്തിന് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വേദനയും ഉത്കണ്ഠയും കുറയ്ക്കാനും വൈകാരിക പ്രകടനത്തിനുള്ള അവസരങ്ങൾ സുഗമമാക്കാനും കഴിയും. സംഗീതത്തിന് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പലവിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
മറവിരോഗങ്ങളെ ചെറുക്കുന്നതില്‍ സംഗീതത്തിനുള്ള പങ്ക് വളരെ വലുതാണ്. അല്‍ഷിമേഴ്‌സ് ബാധിച്ച ഒരാള്‍ക്ക് സ്ഥിരമായി ശാസ്ത്രീയ സംഗീതം കേള്‍പ്പിക്കുകയാണെങ്കില്‍ അത് അയാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കും.
നല്ല ഉറക്കം ലഭിക്കാൻ സംഗീതം സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇത് മനസ്സിനെയും ശരീരത്തേയും മാനസിക പിരിമുറുക്കത്തില്‍ നിന്ന് സംരക്ഷിക്കുന്നു. അമിത കോപത്തെ നിയന്ത്രിക്കാന്‍ സംഗീതത്തിനു കഴിയും. അതുകൊണ്ടു തന്നെ അമിതമായി ദേഷ്യം വരുന്നവര്‍ എന്തുകൊണ്ടും പാട്ട് കേള്‍ക്കേണ്ടത് അത്യാവശ്യമാണ്.
Read Also:- മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് പതിനഞ്ചുകാരന് ദാരുണാന്ത്യം
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സംഗീതം സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന് നല്‍കുന്ന സന്തോഷവും ശാന്തതയും നമ്മുടെ രക്തസമ്മര്‍ദ്ദത്തിന്റെ നില കൃത്യമാക്കുന്നു. കുട്ടികളുടെ തലച്ചോറിൽ സംഗീതത്തിന്‍റെ സ്വാധീനം നിരീക്ഷിച്ച ഗവേഷക സംഘം സംഗീതോപകരണങ്ങള്‍ വായിക്കുന്നത് കുട്ടികളിലെ തലച്ചോറിന്‍റെ വികാസത്തെ ആഴത്തിൽ സ്വാധീനിക്കുമെന്ന് അമേരിക്കൻ അക്കാദമിയിലെ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
Post Your Comments