ഹിമാചല്‍ പ്രദേശ് : രാജ്യത്തെ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ്ഓഫ് ചെയ്തു. ഹിമാചല്‍ പ്രദേശിലെ ഉന റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്. ഹിമാചല്‍ പ്രദേശിലെ അംബ് അന്‍ഡൗറ മുതല്‍ ന്യൂഡല്‍ഹി വരെയാണ് ട്രെയിന്‍ ഓടുക.
അംബാല, ചണ്ഡീഗഡ്, ആനന്ദ്പൂര്‍ സാഹിബ്, ഉന എന്നിവിടങ്ങളിലാണ് പുതിയ ട്രെയിനിന് സ്റ്റോപ്പുകള്‍ ഉള്ളത്. ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും ട്രെയിന്‍ സര്‍വീസ് നടത്തും. 52 സെക്കന്റുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടുക. പുതുതായി ആരംഭിച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസ് മേഖലയിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും എന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
Post Your Comments