ചെന്നൈ: ബസ് സ്റ്റാൻഡിൽവെച്ച് പരസ്യമായി 16കാരിയുടെ കഴുത്തിൽ മംഗല്യസൂത്രം അണിയിച്ച സഹപാഠി അറസ്റ്റിൽ. 17 വയസുള്ള ആൺകുട്ടിയെ ആണ് പോലീസ് പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതും ആൺകുട്ടിയെ പിടികൂടിയതും.
ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു. പെൺകുട്ടിയെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലേക്ക് കൗൺസിലിങ്ങിന് വിധേയമാക്കി. ആൺകുട്ടിയും പെൺകുട്ടിയും പിന്നാക്ക വിഭാഗത്തിൽ പെട്ടവരാണ്. പോളിടെക്നിക് വിദ്യാർത്ഥിയെ ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് കടലൂർ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതതെന്ന് അറിയിച്ചു.
ചിദംബരത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ വച്ച് 16 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയുടെ കഴുത്തിൽ 17കാരൻ ആളുകൾ നോക്കിനിൽക്കെ താലി ചാർത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നതിന് പിന്നാലെയാണ് നടപടി. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിന് 51 കാരനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട്, സ്ത്രീ പീഡനം തടയൽ നിയമം, എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments