കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യം. മർദ്ദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരൻ ദിനേശൻ ഇന്ന് കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് ഹർജി സമർപ്പിക്കും.
കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ ഉൾപ്പടെ അഞ്ച് പ്രതികൾ ഇന്നലെ വൈകീട്ട് ജയിൽ മോചിതരായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് ഒളിവിലുള്ള രണ്ട് പ്രതികളുടെ നീക്കമെന്നാണ് സൂചന.
അതേ സമയം, കേസിൽ പോലീസ് പ്രതികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് വിമുക്ത ഭടൻമാരുടെ സംഘടന ശനിയാഴ്ച കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും. ‘വിമുക്തഭടന് നീതി ലഭിക്കുക’ എന്ന മുദ്രാവാക്യവുമായി ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്താൻ കോൺഗ്രസ്സും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments