പത്തനംതിട്ട: നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കു റബർ തടി കയറ്റിവന്ന മിനി ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ കാറിന്റെ മുൻഭാഗം തകർന്നു. കാറിനുള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന്‍ റിങ് റോഡിൽ കോഴഞ്ചേരി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം.
കോഴഞ്ചേരി സ്വദേശി ബിജോയിയുടെ കാറിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. കാർ റോഡരികിൽ നിർത്തിയിട്ടശേഷം ബിജോയി പാഴ്സൽ വാങ്ങാൻ പോയ സമയം സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ ഭാഗത്തേക്ക് വന്ന മിനി ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
അമിതഭാരം മൂലം കുമ്പഴ മുതൽ ഇടതു വശത്തേക്ക് ചരിഞ്ഞാണ് ലോറി വന്നിരുന്നത് എന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതാണ് അപകടത്തിന് കാരണം. അമിതഭാരം മൂലം അപകടം നടന്ന സ്ഥലത്തെ റോഡിന്റെ ചരിവിൽ നിയന്ത്രണം വിട്ട് ആണ് ലോറി മറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Post Your Comments