Latest NewsKeralaNews

ഇരട്ട ആഭിചാര കൊലയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

ആദ്യം നരബലിക്ക് ഇരയാക്കിയ റോസിലിന്റെ മൃതദേഹം 22 കഷ്ണങ്ങളാക്കി മുറിച്ച ശേഷമാണ് മറവുചെയ്തതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്

എറണാകുളം: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലയില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. നടന്നത് അവിശ്വസനീയമായ സംഭവമാണെന്ന് കോടതി പ്രതികരിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംഭവം ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടത്. കേരളത്തിന്റെ പോക്ക് എവിടേക്ക് ആണെന്നും കോടതി ചോദിച്ചു.

Read Also: ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ ലക്ഷ്യം വെച്ചാണ് ഇയാള്‍ ആഭിചാരത്തിനായി ഇരകളെ തേടിയത്, മുഹമ്മദ് ഷാഫി പീഡന കേസിലും പ്രതി

അതേസമയം, കൊല്ലപ്പെട്ട പത്മയുടേയും റോസിലിന്റേയുമാണെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തതെന്ന് പൊലീസ് പറയുമ്പോഴും ഇത് സ്ഥിരീകരിക്കാനിയിട്ടില്ല. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് അറിയിച്ചത്.

ആദ്യം നരബലിക്ക് ഇരയാക്കിയ റോസിലിന്റെ മൃതദേഹം 22 കഷ്ണങ്ങളാക്കി മുറിച്ച ശേഷമാണ് മറവുചെയ്തതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. റോസിലിന്റെ ശരീരം കഷ്ങ്ങളാക്കി മുറിച്ച ശേഷം നാലരയടി താഴ്ചയിലാണ് കുഴിച്ചിട്ടത്. വീടിനോട് ചേര്‍ന്ന് മുറ്റത്തായിരുന്നു കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്. ഇതിന് മുകളിലായി പ്രതികള്‍ മഞ്ഞള്‍ ചെടിയും മറ്റും നടുകയും ചെയ്തിരുന്നു. മാത്രമല്ല ഉപ്പും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത് കൊല്ലപ്പെട്ട പത്മയുടെ ശരീരാവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എല്ലുകള്‍ ആണ് കിട്ടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button