Latest NewsIndiaNews

തെരുവ്‌നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: തെരുവുനായകളെ നിയന്ത്രിക്കണമെന്നുള്ള ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ആക്രമണകാരികളായ പേപ്പട്ടികളെയും തെരുവ് നായകളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. എ.ബി.സി പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകൾക്ക് അനുമതി നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് നിരവധി ആളുകൾക്ക് ദിവസേന നായ്‌ക്കളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ഹർജിക്കാർ കേസ് പരിഗണിച്ചപ്പോൾ ആവശ്യപ്പെട്ടിരുന്നു. തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയിൽ എത്തിയിരുന്നു.

കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകിയിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button