ലണ്ടന്‍: ബ്രിട്ടനു സമീപം കടലില്‍ വായുവ്യാപനം മൂലം ന്യൂനമര്‍ദ്ദം ഉടലെടുത്തു. ഇതേത്തുടര്‍ന്ന്, കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബ്രിട്ടന്റെ വടക്കന്‍ ഭാഗങ്ങളില്‍ പ്രളയം ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. ഇംഗ്ലണ്ടിനു വടക്കായുള്ള പ്രദേശങ്ങളിലാണ് പ്രളയ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ബ്രിട്ടന്റെ പടിഞ്ഞാറന്‍ മേഖലയില്‍ മഴയും കാറ്റും ഉടലെടുക്കുന്നതിനു മുന്‍പ് തന്നെ വടക്കന്‍ ഭാഗങ്ങളില്‍ ഇവ സംഭവിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.
മഴയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ ബ്രിട്ടീഷ് കാലാവസ്ഥാ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന നടപ്പാതകളും ജലസ്രോതസ്സുകള്‍ക്ക്
സമീപമുള്ള പാലങ്ങളും ഒഴിവാക്കാനും, പ്രളയം സംഭവിച്ചാല്‍ പ്രളയജലത്തിലൂടെയുള്ള ഡ്രൈവിങ്ങില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടന്റെ മധ്യ, കിഴക്കന്‍ മേഖലകളില്‍ പറയത്തക്ക പ്രശ്‌നങ്ങളുണ്ടാകില്ലെന്നും കാലാവസ്ഥാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാറ്റും മഴയുമുണ്ടാകാനിടയുള്ള മേഖലകളില്‍ നിന്ന് മരക്കൊമ്പുകളും മറ്റും അധികൃതര്‍ മുറിച്ചുമാറ്റി. ഇതിനിടെ മഴയ്‌ക്കൊപ്പം കനത്ത മഞ്ഞുവീഴ്ചയും ബ്രിട്ടനില്‍ സംഭവിക്കുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്.
Post Your Comments