ശരീരത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ സഹായിക്കുന്ന അവയവങ്ങളിലൊന്നാണ് കരൾ. നിരവധി ധർമ്മങ്ങളാണ് കരളിന് ഉള്ളത്. രാസവസ്തുക്കളെ നിയന്ത്രിക്കാനും, പിത്തരസം ഉൽപ്പാദിപ്പിക്കാനും, ചെറുകുടലിലെ കൊഴുപ്പ് വിഘടിപ്പിക്കാനും കരൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ, കരളിന്റെ സംരക്ഷണം ഏറ്റവും അനിവാര്യമായ ഒന്നാണ്. പലപ്പോഴും തെറ്റായ ആഹാരക്രമങ്ങൾ കരളിന്റെ ആരോഗ്യത്തിന് ഹാനികരമാകാറുണ്ട്. കരളിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം, ഫോളേറ്റ്, ഫൈബർ തുടങ്ങിയവയുടെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. ഇത് കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും, കരളിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ബീറ്റ്റൂട്ടിൽ അടങ്ങിയ ചില ഘടകങ്ങൾ ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നു. അതിനാൽ, ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കുന്നത് നല്ലതാണ്.
Also Read: കോട്ടയം തലയോലപറമ്പിൽ നൂറ്റിയഞ്ചു കിലോ കഞ്ചാവ് പിടികൂടി
അടുത്തതാണ് ഗ്രീൻ ടീ. അമിതവണ്ണം നിയന്ത്രിക്കാൻ പലപ്പോഴും ഡയറ്റിൽ ഗ്രീൻ ടി ഉൾപ്പെടുത്താറുണ്ട്. ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതിന് പുറമേ, കരളിന്റെ ആരോഗ്യത്തിനും ഗ്രീൻ ടീ മികച്ച ഓപ്ഷൻ ആണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കൂടാതെ, ഗ്രീൻ ടീയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
കരൾ രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ മഞ്ഞൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അവ ആൽക്കഹോളിക് അല്ലാത്ത ഫാറ്റി ലിവർ രോഗത്തെ പ്രതിരോധിക്കും.
Post Your Comments