Latest NewsNewsBusiness

കാനറ ബാങ്ക്: ഉയർന്ന പലിശ നിരക്ക്, പ്രത്യേക നിക്ഷേപ പദ്ധതി ആരംഭിച്ചു

ഈ പദ്ധതിയുടെ ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.5 ശതമാനമാണ്

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ കാനറ ബാങ്ക് ഉപഭോക്താക്കൾക്കായി പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണീയത. 666 ദിവസം കാലാവധിയുള്ള ഈ പ്രത്യേക പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.

റിപ്പോർട്ടുകൾ പ്രകാരം, ഈ പദ്ധതിയുടെ ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.5 ശതമാനമാണ്. സാധാരണക്കാർക്ക് 7 ശതമാനം പലിശയും, മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശയുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ട് കോടിയിൽ താഴെയുളള നിക്ഷേപങ്ങൾക്കാണ് ഈ പലിശ നിരക്ക് ബാധകം. കാനറ ബാങ്കിന്റെ വേറിട്ട പദ്ധതികളിൽ ഒന്നാണ് 666 ദിവസം കാലാവധിയുള്ള ഈ പ്ലാൻ. ഓൺലൈൻ മുഖാന്തരമോ, ഏറ്റവും അടുത്തുള്ള കാനറ ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിച്ച ശേഷമോ ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും.

Also Read: മാനസികാരോഗ്യം ഉറപ്പാക്കാന ‘ടെലി മനസ്’ ഓണ്‍ലൈന്‍ സംവിധാനം ഉടന നിലവില്‍ വരുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button