ഉപഭോക്താക്കൾക്ക് പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും നടത്താൻ സഹായിക്കുന്ന ഓൺലൈൻ സൊല്യൂഷനാണ് ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തിനകത്തേക്ക് വേഗത്തിലും തടസരഹിതമായും പണമടയ്ക്കാൻ സഹായിക്കുന്ന ‘സ്മാർട്ട് വയർ’ എന്ന സംവിധാനത്തിനാണ് ഐസിഐസിഐ ബാങ്ക് രൂപം നൽകിയിരിക്കുന്നത്.
നിരവധി സേവനങ്ങളാണ് സ്മാർട്ട് വയറിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. പണം അയക്കുന്നതിനുള്ള അഭ്യർത്ഥന, രേഖകൾ സമർപ്പിക്കൽ, വിനിമയ നിരക്ക് മുൻകൂട്ടി നിശ്ചയിക്കൽ, ഇടപാട് നില നിരീക്ഷിക്കൽ തുടങ്ങി സേവനങ്ങൾ ഇതിലൂടെ സാധ്യമാകും. ഉപഭോക്താവിന് സമയ നഷ്ടമില്ലാതെ ധനകാര്യ ആവശ്യങ്ങൾ നിറവേറ്റാൻ മികച്ച മാർഗ്ഗങ്ങളിലൊന്നാണ് സ്മാർട്ട് വയർ.
Also Read: സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ പുതുക്കി കാനറ ബാങ്ക്
വിദേശ ഇന്ത്യക്കാർക്കും ഇന്ത്യയിൽ താമസിക്കുന്നവർക്കും സ്മാർട്ട് വയറിന്റെ സേവനം ഒരുപോലെ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കടലാസ് രഹിത പ്രവർത്തനമായതിനാൽ, എല്ലാ ഉപഭോക്താക്കൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Post Your Comments