Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsLife StyleDevotional

ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ പ്രസാദം സ്വീകരിക്കേണ്ട രീതികളറിയാം

ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ സാധാരണ പൂജാരിയില്‍നിന്നും പ്രസാദം സ്വീകരിക്കണമെന്നതാണ് തത്വം. ചന്ദനം, തീര്‍ത്ഥം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണം. വലതു കൈകുമ്പിളിൽ വേണം തീർത്ഥം വാങ്ങാൻ. ഇവ പഞ്ചഭൂതങ്ങളെ പ്രധിനിധാനം ചെയ്യുന്നു. പൂവും, തുളസിയും കൂവളവും ചേര്‍ന്നുള്ള തീര്‍ത്ഥം അല്പംപോലും തറയില്‍ വീഴ്ത്താതെ ഒന്നോ, രണ്ടോ തുള്ളിമാത്രം വാങ്ങി ഭക്തിപൂര്‍വ്വം സേവിക്കണം. കൈയുടെ കീഴ്ഭാഗത്തുകൂടി കൈപ്പത്തിയിലെ ചന്ദ്രമണ്ഡലം, ശുക്രമണ്ഡലം ഇവയ്ക്കിടയിലൂടെ നാവിലേക്ക് ഇറ്റിറ്റുവേണം തീർത്ഥം സേവിക്കാൻ. പ്രസാദമായി ലഭിക്കുന്ന ചന്ദനമാകട്ടെ പുറത്തു കടന്നശേഷമേ ധരിക്കാവൂ.

Read Also : എലിപ്പനി രോഗ നിർണയത്തിൽ കാലതാമസം ഒഴിവാക്കാൻ പുതിയ സംവിധാനം: മന്ത്രി

പുരുഷന്മാര്‍ ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം ധരിക്കരുതെന്നാണ് വിധി. ഭക്തന്‍ ഈശ്വരന്റെ ദാസനാണ് . അതിനാല്‍ മേല്‍വസ്ത്രം മുഴുവന്‍ ഊരി അരയില്‍ കെട്ടണം. അതേസമയം അരയ്ക്ക് താഴെ നഗ്നത മറയ്ക്കുകയും വേണം. പ്രഭാതത്തില്‍- ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഈറനോടെയുള്ള ക്ഷേത്രദര്‍ശനം സൗഭാഗ്യകരമാണ്. ജലാംശം ശരീരത്തിലുള്ളപ്പോള്‍ ക്ഷേത്രാന്തരീക്ഷത്തിലെ ഈശ്വരചൈതന്യം കൂടുതല്‍ പ്രാണസ്വരൂപമായി നമ്മുടെ ശരീരത്തില്‍ കുടിയേറുമെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button