ചിലരുടെ കണ്ണുകളില്‍ ചുവപ്പുനിറം പടര്‍ന്നിരിക്കുന്നത് കണ്ടിട്ടില്ലേ? ഉറക്കം ശരിയാകാതിരുന്നാലും മദ്യമോ മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാലോ എല്ലാം ഇങ്ങനെ കണ്ണില്‍ ചുവപ്പുനിറം വരാം. ഇതൊന്നുമല്ലാതെ കണ്ണില്‍ ചുവന്ന നിറം പടരുന്നതിന് പിന്നിലും ചില കാരണങ്ങള്‍ ഉണ്ട്.
ചിലരുടെ കണ്ണുകളില്‍ ചുവപ്പുനിറം പടര്‍ന്നിരിക്കുന്നത് കണ്ടിട്ടില്ലേ? ഉറക്കം ശരിയാകാതിരുന്നാലും മദ്യമോ മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാലോ എല്ലാം ഇങ്ങനെ കണ്ണില്‍ ചുവപ്പുനിറം വരാം. ഇതൊന്നുമല്ലാതെ കണ്ണില്‍ ചുവന്ന നിറം പടരുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
ചെങ്കണ്ണ് അഥവാ കണ്‍ജംഗ്റ്റിവൈറ്റിസ് രോഗത്തെ കുറിച്ച് കേട്ടിട്ടില്ലേ? ‘പിങ്ക് ഐ’ എന്നും ഇതിനെ വിളിക്കാറുണ്ട്. കണ്ണിലെ കണ്‍ജംഗ്റ്റിവ എന്ന ഭാഗത്തിനെ (കണ്ണിനെ മൂടിക്കിടക്കുന്ന നേര്‍ത്ത ആവരണം) ബാധിക്കുന്ന അണുബാധയാണിത്. ഈ അണുബാധയുടെ ഭാഗമായി കണ്ണില്‍ ചുവപ്പുനിറം പടരാം. വേദന, കണ്ണില്‍ നിന്ന് നീരൊലിപ്പ്, എരിച്ചില്‍, കണ്ണിലെന്തോ തടയുന്നത് പോലുള്ള അനുഭവമെല്ലാം അണുബാധയുടെ ഭാഗമായി വരാം.
രണ്ട്…
കൊവിഡ് 19 രോഗത്തിന്റെ ഭാഗമായും ചിലരില്‍ കണ്ണില്‍ ചുവപ്പുനിറം പടര്‍ന്നുകാണാം. ഇത് അത്ര സാധാരണയായി വരുന്നൊരു കൊവിഡ് ലക്ഷണമല്ല. എങ്കിലും ഒരു വിഭാഗം രോഗികളില്‍ ഇത് കാണാം.
മൂന്ന്…
അലര്‍ജിയടെ ഭാഗമായും കണ്ണില്‍ ചുവപ്പുനിറം വരാം. പൊടിയോടോ മറ്റ് കാലാവസ്ഥാ മാറ്റങ്ങളോടോ മൃഗരോമങ്ങളോടോ എല്ലാം വരുന്ന അലര്‍ജിയില്‍ ഇങ്ങനെ സംഭവിക്കാം.
നാല്…
കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഇതിലൂടെ വരാവുന്ന അണുബാധയിലും കണ്ണില്‍ ചുവപ്പുനിറം വരാം. ലെന്‍സ് നേരാംവണ്ണം വൃത്തിയാക്കാത്തത് മൂലമാണ് ഇതിലൂടെ അണുബാധ പിടിപെടുന്നത്.
അഞ്ച്…
‘ഡ്രൈ ഐ സിന്‍ഡ്രോം’ എന്ന, കണ്ണിനെ ബാധിക്കുന്ന പ്രശ്‌നത്തിന്റെ ഭാഗമായും കണ്ണില്‍ ചുവപ്പ് പടരാം. ഇത് കണ്ണ് ഡ്രൈ ആയിപ്പോകുന്ന അവസ്ഥയിലാണ് പിടിപെടുന്നത്. ദീര്‍ഘനേരം ഫോണിലോ കംപ്യൂട്ടറിലോ നോക്കിയിരിക്കുന്നത് മൂലമാണ് പ്രധാനമായും ‘ഡ്രൈ ഐ സിന്‍ഡ്രോം’ വരുന്നത്. കണ്ണ് ചിമ്മാതെ ഒരുപാട് നേരമിരിക്കുമ്പോള്‍ കണ്ണ് വരണ്ടുപോകുന്നതോടെയാണിത് സംഭവിക്കുന്നത്.
Post Your Comments