ന്യൂഡല്‍ഹി: ഇന്ത്യയുടെ ചൊവ്വാ ദൗത്യം നടത്തിക്കൊണ്ടിരുന്ന മംഗള്‍യാന്‍ ഉപഗ്രഹം ഉപേക്ഷിച്ചതായി ബഹിരാകാശ വകുപ്പ് അറിയിച്ചു. ഇന്ത്യയിലെ നിരീക്ഷണ കേന്ദ്രവും ഉപഗ്രഹവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതായി ഐഎസ്ആര്‍ഒയാണ് വിവരം നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാനമായി ഉപഗ്രഹവുമായി ബഹിരാകാശ കേന്ദ്രം ബന്ധപ്പെട്ടതെന്നും ഇസ്‌റോ അധികൃതര്‍ അറിയിച്ചു. ഉപഗ്രഹത്തിന്റെ ബാറ്ററികളുടെ കാലാവധി തീര്‍ന്നതോടെ ഇനി ഉപഗ്രഹം പ്രവര്‍ത്തിപ്പിക്കാത്തതിനാലാണ് ഉപേക്ഷിച്ചതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
Read Also: വടക്കഞ്ചേരി ബസ് അപകടം: ആശ്വാസമായി മോദി സർക്കാർ, മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ധനസഹായം
മംഗള്‍യാന്‍ ഉപഗ്രഹം എട്ടുവര്‍ഷമാണ് ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ നിന്നും വിവരങ്ങള്‍ നല്‍കി ചുറ്റി സഞ്ചരിച്ചത്. ഇന്ത്യയുടെ ആദ്യ ചൊവ്വാ ഉപഗ്രഹ ദൗത്യമായിരുന്നു മംഗള്‍യാന്‍. ആദ്യ പരിശ്രമത്തില്‍ തന്നെ ഉപഗ്രഹത്തെ ചൊവ്വയിലെത്തിക്കുന്ന ലോകത്തെ ആദ്യരാജ്യമെന്ന നേട്ടവും ഇന്ത്യ 2014 സെപ്തംബറില്‍ സ്വന്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലേറിയ വര്‍ഷമാണ് മംഗള്‍യാന്‍ വിജയകരമായി ഭ്രമണപഥത്തി ലെത്തിയത്. എംഒഎം(മോം) എന്നപേരിലാണ് ദൗത്യം അറിയപ്പെട്ടത്. ചൊവ്വാ ഗ്രഹത്തിന്റെ സ്വഭാവം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കലായിരുന്നു ദൗത്യം.
Post Your Comments