ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. ഇന്ത്യയിലെ ആപ്പിൾ ഐഫോൺ ഉപയോക്താക്കൾക്ക് ഉടൻ തന്നെ 5ജി സേവനം ആസ്വദിക്കാൻ കഴിയുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഐഫോണിന്റെ ഏതൊക്കെ മോഡലുകളിൽ 5ജി സേവനം ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഡൽഹി, മുംബൈ, വാരണാസി, ബാംഗ്ലൂർ തുടങ്ങി 8 നഗരങ്ങളിൽ ആദ്യ ഘട്ടത്തിൽ 5ജി സേവനം ലഭ്യമാണെന്ന് എയർടെൽ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 2024 മാർച്ച് മാസത്തോടെ പാൻ- ഇന്ത്യ കവറേജാണ് എയർടെൽ ലക്ഷ്യമിടുന്നത്.
‘ഇന്ത്യയിൽ ഐഫോണുകളിൽ 5ജി സേവനം പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നുണ്ട്. രാജ്യത്തെ ഐഫോൺ ഉപയോക്താക്കൾക്ക് ഉടൻ തന്നെ എയർടെലിന്റെ 5ജി നെറ്റ്വർക്കുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ’, എയർടെൽ ചീഫ് ടെക്നോളജി ഓഫീസർ രൺദീപ് സെഖോൺ പറഞ്ഞു. നിലവിൽ, എയർടെൽ സിം കാർഡുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തവർ അവരുടെ സിമ്മുകൾ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതില്ലെന്ന് എയർടെൽ അറിയിച്ചിട്ടുണ്ട്.
Also Read: ‘ആദ്യത്തെ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു’: പുതിയ പ്രണയം വെളിപ്പെടുത്തി ‘ആറാട്ട്’ സന്തോഷ് വർക്കി
എയർടെലിനു പുറമേ, റിലയൻസ് ജിയോയും 5ജി സേവനങ്ങൾ ഉടൻ ആരംഭിക്കാനിരിക്കുകയാണ്. ദീപാവലിയോടെ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലാണ് 5ജി സേവനം ഉറപ്പുവരുത്തുക.
Post Your Comments