Latest NewsNewsIndia

ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി തന്നെ, ഹിമാചലും ബി.ജെ.പി അടക്കി വാഴും – എ.ബി.പി – സീ വോട്ടര്‍ സര്‍വേ

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചില്ലെങ്കിലും പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ സംസ്ഥാന മുഖ്യമന്ത്രി ജയറാം താക്കൂർ വരെയുള്ളവർ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ തുടർച്ചയായി പര്യടനം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എബിപി സി- നടത്തിയ വോട്ടർ അഭിപ്രായ വോട്ടെടുപ്പിന്റെ റിപ്പോർട്ട് പുറത്ത്.

ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി തന്നെ അധികാരത്തിൽ വരുമെന്നാണ് എബിപി ന്യുസ്- സീ വോട്ടര്‍ സർവേ ഫലം വ്യംതമാകകുന്നത്. 182 അംഗ നിയമസഭയില്‍ 135 മുതല്‍ 143 വരെ സീറ്റ് ബി.ജെ.പി നേടാൻ സാധ്യത. കോണ്‍ഗ്രസിന് ലഭിക്കുക 36-44 വരെ സീറ്റായിരിക്കും. ആം ആദ്മി പാര്‍ട്ടി രണ്ട് സീറ്റു നേടുമെന്നും വോട്ടുവിഹിതം വര്‍ധിപ്പിക്കുമെന്നും സർവേയിൽ പറയുന്നു. ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഗുജറാത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും വോട്ട് വിഹിതം കുറയും. 46.8 ശതമാനം വോട്ടുകളായിരിക്കും ബി.ജെ.പി നേടുക. 2017ല്‍ 49.1 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് വിഹിതം. കോണ്‍ഗ്രസിന് 32.3 ശതമാനമായിരിക്കും വോട്ട് വിഹിതം. 1995 മുതല്‍ തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി തന്നെയായിരിക്കും അധികാരത്തിലേറുക.

ഹിമാചല്‍ പ്രദേശിലും ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വേയില്‍ പറയുന്നു. 37 – 48 സീറ്റുകള്‍ വരെ ബി.ജെ.പിക്ക് ലഭിക്കും. കോണ്‍ഗ്രസിന് 21 – 29 സീറ്റുകള്‍ വരെയാണ് സര്‍വേയില്‍ പ്രവചിക്കുന്നത്. ഇത്തവണ കേന്ദ്ര സർക്കാരിനെ വെല്ലുവിളിക്കാൻ കോൺഗ്രസ് സംസ്ഥാന ഘടകവും പൂർണ തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഹിമാചലിലും ബി.ജെ.പി അധികാരത്തിലെത്തുമെങ്കിലും വോട്ട് വിഹിതം കുറയുമെന്ന് സര്‍വേയില്‍ പറയുന്നു. 48.8 ശതമാനത്തില്‍ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. കോണ്‍ഗ്രസിന് 41.7 ശതമാനത്തില്‍ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. ആംആദ്മി പാര്‍ട്ടി ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും 1 സീറ്റ് മാത്രമെ ലഭിക്കാന്‍ സാധ്യതയുള്ളുവെന്നും സര്‍വേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button