വീട്ടില്‍ വേണ്ട അത്യാവശ്യം സാധനങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ക്ലോക്ക്. വീട്ടില്‍ ക്ലോക്കു വയ്ക്കുമ്പോഴും പല വാസ്തു നിയമങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ വിപരീതമായിരിക്കും ഫലം.
നിലച്ച ക്ലോക്കുകള്‍ നെഗറ്റീവ് ഊർജം കൊണ്ടുവരുന്ന ഒന്നാണ്. കേടായ ക്ലോക്കുകള്‍ കളയുകയോ റിപ്പയര്‍ ചെയ്യുകയോ വേണം. പൊട്ടലുകളുള്ളതും വൃത്തിയില്ലാത്തതുമായ ക്ലോക്കുകള്‍ ധനഷ്ടത്തിന് ഇടയാക്കും.
കിടക്കുന്നതിന്റെ തലയ്ക്കു മുകളിലായി ക്ലോക്ക് വെയ്ക്കുന്നത് ദോഷകരമാണ്. പ്രധാന വാതിലിന് എതിര്‍ഭാഗത്തായും ക്ലോക്ക് വെക്കരുത്. ഇത് ജീവിതത്തില്‍ സ്‌ട്രെസ് കൊണ്ടുവരും. ക്ലോക്കിന്റെ പ്രതിബിംബം കണ്ണാടിയില്‍ കാണുന്ന വിധത്തില്‍ കണ്ണാടിയ്ക്ക് വിപരീതദിശയില്‍ ക്ലോക്ക് വെയ്ക്കുന്നത് പോസിറ്റീവ് എനർജി കൊണ്ടുവരും. കിഴക്കും വടക്കും ദിശകളാണ് ക്ലോക്ക് വയ്ക്കാന്‍ ഏറെ നല്ലത്. ഇതു പൊതുവേ എനര്‍ജി ഏരിയ എന്നാണ് അറിയപ്പെടുന്നത്.
Post Your Comments