Latest NewsNewsIndia

അതിര്‍ത്തിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ഷോപ്പിയാന്‍ മേഖലയിലെ ബാസ്‌കുചാന്‍ മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നത്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ മേഖലയിലെ ബാസ്‌കുചാന്‍ മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നത്. മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്ന് ജമ്മു കശ്മീര്‍ പോലീസ് വ്യക്തമാക്കി.

Read Also: മകളെ അങ്കണവാടിയില്‍ ആക്കിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍

കഴിഞ്ഞ ദിവസം സുരക്ഷാ സേന രണ്ട് ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരരെ വധിച്ചിരുന്നു. അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. സംഘടനയുടെ സജീവ പ്രവര്‍ത്തകരായ യാവര്‍ ഷാഫി ഭട്ട്, ആമിര്‍ ഹുസൈന്‍ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.

സുരക്ഷാ സേനയ്ക്ക് എതിരെ വെടിവെയ്പ്പ്, ജനങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലെ പ്രധാന പ്രതികളാണ് കൊല്ലപ്പെട്ട ഭീകരര്‍ എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും മൂന്ന് മാഗസിനുകള്‍, റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണങ്ങള്‍ നടത്തുന്നതിനിടയിലാണ് വീണ്ടും ഏറ്റുമുട്ടല്‍ നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button