ഏറ്റവും അപകടകരമായ ക്യാൻസറിൽ ഒന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസർ. പലപ്പോഴും ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണങ്ങൾ തുടക്കത്തിലെ പ്രകടമാകാറില്ല. ഇത് പലപ്പോഴും സങ്കീർണതകളിലേക്ക് നയിക്കുന്നു. ശ്വാസകോശ ക്യാൻസർ പിടിപെടാൻ വായു മലിനീകരണം പോലുള്ളവ പങ്കുവഹിക്കാറുണ്ടെങ്കിലും, പ്രധാന കാരണം പുകവലി തന്നെയാണ്. ക്യാൻസറിനെ ചെറുത്തുനിർത്താൻ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നത് നല്ലതാണ്. ശ്വാസകോശ ക്യാൻസർ വരാതിരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
പ്രത്യേക തരത്തിലുള്ള ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ബ്രൊക്കോളി. ഇത് ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ശ്വാസകോശ ക്യാൻസർ പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ബ്രൊക്കോളി നല്ലതാണ്.
Also Read: അടൽ പെൻഷൻ യോജന: പുതിയ അറിയിപ്പുമായി ധനമന്ത്രാലയം, നികുതിദായകർ പുറത്ത്
പോഷകങ്ങളുടെ കലവറയായ തക്കാളിക്ക് ശ്വാസകോശ ക്യാൻസറിനെതിരെ പോരാടാനുളള പ്രത്യേക കഴിവുണ്ട്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ കെ തുടങ്ങിയവ അടങ്ങിയതിനാൽ പ്രതിരോധശേഷി കൂട്ടൂം.
നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് മികച്ച ഓപ്ഷനാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നൈട്രേറ്റുകൾക്ക് സാധിക്കും. കൂടാതെ, ബീറ്റ്റൂട്ടിൽ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
Post Your Comments