KeralaLatest NewsNewsDevotional

ഈ ദിനങ്ങളിൽ മഹാദേവനു ജലധാര അർപ്പിച്ചാൽ ക്ഷിപ്ര ഫലസിദ്ധി

മഹാദേവന് ഏറ്റവും പ്രധാനമായ വഴിപാടാണ് ധാര. ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ജലധാരയാണ് സാധാരണ നടത്താറ്. സാമ്പത്തിക സ്ഥിതി അനുസരിച്ചു  ക്ഷീരധാര, ഇളനീർധാര എന്നിവ വഴിപാടായി സമർപ്പിക്കാവുന്നതാണ്. മഹാദേവന് സമർപ്പിക്കുന്ന ധാരയിൽ നക്ഷത്രജാതന്റെ പേരിലും നാളിലും മൃത്യുഞ്ജയ അർച്ചനയുണ്ട്.

പൊതുവെ രോഗപരിഹാരത്തിനുള്ള വഴിപാടാണ് ധാര. എങ്കിലും ഓരോ ദിവസവും ജലധാര നടത്തുന്നതിന് ഓരോ ഫലമാണ്.

മഹാദേവന് ശനിയാഴ്ച ധാര വഴിപാടു സമർപ്പിക്കുന്നത്തിലൂടെ സകല  ദുരിതങ്ങളും നീങ്ങും എന്നാണ് വിശ്വാസം.  ചില ശിവക്ഷേത്രങ്ങളിൽ വൈകുന്നേരങ്ങളിൽ ധാര സമർപ്പിക്കാറുണ്ട്. ഇങ്ങനെയുള്ള ക്ഷേത്രത്തിൽ ശനിയാഴ്ച വൈകിട്ട് ധാര വഴിപാടു നടത്തുന്നത്  കേസുവഴക്കുകൾ   , പെട്ടെന്ന് വരുന്ന ആപത്തുകൾ എന്നിവ ഒഴിയാൻ നല്ലതാണ് .

ചൊവ്വാഴ്ച ധാര സമർപ്പിക്കുന്നതിലൂടെ  ധനനേട്ടം, ഭൗതിക സുഖം എന്നിവയാണ് ഫലം.

പൗർണമി നാളിൽ ധാര കഴിപ്പിക്കുന്നതു  ഐശ്വര്യം വർധിക്കും എന്നാണ് വിശ്വാസം. കൂടാതെ, ഈ ദിനത്തിൽ  വൈകിട്ട് ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ വഴിപാടായി സമർപ്പിച്ചു കണ്ടു തൊഴുന്നതു കുടുംബ ദുരിതം നീക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button