ഇന്ത്യയിൽ ഐഫോൺ നിർമ്മാണം ആരംഭിച്ച് തായ്‌വാൻ കമ്പനി. റിപ്പോർട്ടുകൾ പ്രകാരം, പെഗാട്രോൺ കമ്പനിയാണ് തമിഴ്നാട്ടിൽ ഉൽപ്പാദനം ആരംഭിച്ചിരിക്കുന്നത്. ഏകദേശം 1,100 കോടി രൂപയുടെ നിക്ഷേപമാണ് ഐഫോൺ നിർമ്മാണത്തിനായി പെഗാട്രോൺ നടത്തിയത്. ഇതോടെ, ഇന്ത്യയിൽ ഐഫോൺ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളുടെ എണ്ണം മൂന്നായി. തമിഴ്നാട്ടിൽ മാത്രം രണ്ട് കമ്പനികളാണ് ഉള്ളത്.
ചൈന കേന്ദ്രീകരിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ വിപണിയിൽ ആപ്പിൾ കൂടുതൽ സാന്നിധ്യം ഉറപ്പിച്ചത്. ചെങ്കൽപ്പെട്ടിലെ മഹീന്ദ്ര വേൾഡ് സിറ്റിയിലാണ് പെഗാട്രോൺ സ്ഥിതി ചെയ്യുന്നത്. പെഗാട്രോൺ പ്രവർത്തനമാരംഭിച്ചതോടെ, 14,000 ലധികം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Also Read: മുഴുവൻ സ്ഥാപനങ്ങളും ലഹരിവിരുദ്ധ ക്യാമ്പയ്നിൽ പങ്കാളികളാകും: മന്ത്രി വി എൻ വാസവൻ
നിലവിൽ, ഐഫോണിന്റെ ഘടക ഉൽപ്പാദനവും അസംബ്ലിങ്ങുമാണ് പെഗാട്രോണിൽ നടക്കുക. 2025 ഓടെ ഐഫോൺ നിർമ്മാണത്തിന്റെ 25 ശതമാനവും, ഈ വർഷം അവസാനത്തോടെ ഐഫോൺ 14 ഉൽപ്പാദനത്തിന്റെ 5 ശതമാനവും ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിൾ പദ്ധതിയിടുന്നത്.
Post Your Comments