മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് കുഴിമന്തി. കുഴിമന്തി എന്നത് ഒരു സൗദി അറേബ്യന്‍ വിഭവമാണ്. പല ഹോട്ടലുകളിലും ഇത് നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും വാങ്ങിക്കഴിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും ഇത് വീട്ടില്‍ തയാറാക്കാന്‍ അറിയില്ല. കുഴിയിൽ വെച്ച് വേവിക്കുന്നുവെന്നതാണ് കുഴിമന്തിയുടെ പ്രത്യേകത. അറേബ്യന്‍ കുഴിമന്തി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം…
ചേരുവകള്‍:
ചിക്കന്‍ – ഒരു കിലോ
ബസ്മതി അരി – രണ്ട് കപ്പ്
മന്തി സ്പൈസസ് – രണ്ടു ടീസ്പൂണ്‍
സവാള – നാല് എണ്ണം
തൈര് -നാല് ടീസ്പൂണ്‍
ഒലിവ് എണ്ണ – നാല് ടീസ്പൂണ്‍
ഒരു തക്കാളി മിക്സിയില്‍ അടിച്ചെടുത്ത കുഴമ്പ്
ഗാര്‍ലിക് പേസ്റ്റ്, ജിഞ്ചര്‍ പേസ്റ്റ്- ഓരോ ടീസ്പൂണ്‍ വീതം
നെയ്യ് – രണ്ട് ടീസ്പൂണ്‍
പച്ചമുളക്- അഞ്ച് എണ്ണം
ഏലയ്ക്ക -അഞ്ച് എണ്ണം
കുരുമുളക് – പത്തെണ്ണം
തയ്യാറാക്കുന്ന വിധം:
മന്തി സ്പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഗാര്‍ലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് കോഴിയിറച്ചി ഇറക്കിവയ്ക്കുക. ഇറച്ചിയില്‍ മസാല നന്നായി തേച്ചുപിടിപ്പിക്കണം. ഇതു പിടിച്ചുവരുന്നതുവരെ മാറ്റിവയ്ക്കുക. ഈ സമയത്തു ബസ്മതി അരി വേവിക്കണം. ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തെടുത്ത അരിയാണ് ഉപയോഗിക്കേണ്ടത്. ഒരു ചെമ്പില്‍ നെയ്യില്‍ സവാള വഴറ്റിയെടുക്കുക. ശേഷം ഒലിവ് എണ്ണ, ഗാര്‍ലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്സിക്കം, തക്കാളിക്കുഴമ്പ് എന്നിവയും ചേര്‍ക്കുക. വെളളം ഒഴിച്ചതിനു ശേഷം മന്തി സ്പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം. അരി വെന്തശേഷം അടപ്പിനു മുകളില്‍ പ്രത്യേകം തയാറാക്കിയ പാത്രത്തില്‍ കോഴിയിറച്ചി വയ്ക്കുക. പിന്നീടു കനല്‍ നിറഞ്ഞ കുഴിയിലേക്ക് എടുത്തുവയ്ക്കുക. അരി പാകമാകുന്നതിനോടൊപ്പം കോഴിയിറച്ചിയും വേവുകയും ഇറച്ചിയുടെ നെയ്യും മസാലയും അരിയില്‍ ചേരുമ്പോള്‍ കുഴിമന്തിയുടെ രുചി വര്‍ദ്ധിക്കും.
Post Your Comments