Latest NewsNewsBusiness

ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ലയന നടപടികൾ അന്തിമ ഘട്ടത്തിൽ, കാരണം ഇതാണ്

ഒരൊറ്റ പ്രമോട്ടർക്ക് രണ്ട് അസറ്റ് മാനേജ്മെന്റ് കമ്പനികളിൽ 10 ശതമാനത്തിലധികം നിക്ഷേപം പാടില്ലെന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ട്

രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ എൽഐസി മ്യൂച്വൽ ഫണ്ട്, ഐഡിബിഐ മ്യൂച്വൽ ഫണ്ട് എന്നിവയുടെ ലയന നടപടികൾ അന്തിമ ഘട്ടത്തിൽ. രാജ്യത്തെ 22-ാമത്തെ വലിയ മ്യൂച്വൽ ഫണ്ടായ എൽഐസി മ്യൂച്വൽ ഫണ്ട് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ്. അതേസമയം, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഭൂരിഭാഗം ഓഹരികളും ഐഡിബിഐ ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണ്.

നിലവിലെ വ്യവസ്ഥകൾ പ്രകാരം, ഒരൊറ്റ പ്രമോട്ടർക്ക് രണ്ട് അസറ്റ് മാനേജ്മെന്റ് കമ്പനികളിൽ 10 ശതമാനത്തിലധികം നിക്ഷേപം പാടില്ലെന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. ഈ നിർദ്ദേശത്തെ തുടർന്നാണ് ഇരുസ്ഥാപനങ്ങളുടെയും ലയന നടപടികൾ ദ്രുതഗതിയിൽ പൂർത്തിയാക്കുന്നത്. മുൻപ് ഐഡിബിഐ മ്യൂച്വൽ ഫണ്ടിനെ വിൽക്കാനുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് ലയന നടപടികളിലേക്ക് നീങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം, ഉടൻ തന്നെ ലയനവുമായി ബന്ധപ്പെട്ടുള്ള നടപടികൾ പൂർത്തീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Also Read: തുർക്കിയിലേക്ക് പറക്കാം കുറഞ്ഞ നിരക്കിൽ: അവസരമൊരുക്കി വിസ് എയർ അബുദാബി

shortlink

Related Articles

Post Your Comments


Back to top button