പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കോടതിയെ കബളിപ്പിച്ച 29-ാം സാക്ഷി സുനിൽ കുമാറിനെതിരായ ഹർജി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിയാണ് കേസ് പരിഗണിക്കുക. സുനിൽ കുമാറിനെതിരായ നടപടി തീരുമാനിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി ടി.കെ സുബ്രഹമണ്യനോട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്വന്തം ദൃശ്യം കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ നിഷേധിച്ച 36-ാം സാക്ഷി അബ്ദുൽ ലത്തീഫിനോട് ഇന്ന് പാസ്പ്പോർട്ട്, ഫോട്ടോ എന്നിവ സഹിതം ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 11 പ്രതികളുടെ ജാമ്യ ഹർജിയും മണ്ണാർക്കാട് എസ്.സി എസ്.ടി കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്.
പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ പോയെങ്കിലും വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരി വയ്ക്കുകയായിരുന്നു. 90, 91 സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടക്കുക. തൊണ്ണൂറാം സാക്ഷി ഡോ.എൻ.എ ബൽറാം, മധുവിൻ്റെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘത്തിലെ തലവൻ ആണ്. ഇന്ന് ഹാജരാകാൻ അസൗകര്യം ഉണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്.
Post Your Comments