ഇന്ന് പലരെയും മുടികൊഴിച്ചിൽ വളരെയധികം അലട്ടാറുണ്ട്. താരൻ ഇല്ലാതാക്കുന്നതിനും മുടി പൊട്ടി പോകുന്നതിനും മുടി വളർച്ച ഇരട്ടിയാക്കാനും സഹായിക്കുന്ന ഒട്ടനവധി ഹെയർ പാക്കുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, മുടി കരുത്തോടെ വളരാൻ സഹായിക്കുന്ന പ്രകൃതിദത്ത വസ്തുക്കൾ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഒന്നാണ് കറ്റാർവാഴ. മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ കറ്റാർവാഴ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവയുടെ ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.
വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയുടെ ഉറവിടമാണ് കറ്റാർവാഴ. ഈ മൂന്ന് വിറ്റാമിനുകളും കോശങ്ങളുടെ വളർച്ചയ്ക്ക് അത്യാവശ്യ ഘടകങ്ങളാണ്. കൂടാതെ, വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവ അടങ്ങിയതിനാൽ മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. അൽപം കറ്റാർവാഴ ജെൽ എടുത്തതിനുശേഷം തലയിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
Also Read: കുടുംബ വഴക്ക് : പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, മകള്‍ക്കും പരിക്ക്
കറ്റാർവാഴ നീര്, മുട്ടയുടെ വെള്ള എന്നിവ നന്നായി യോജിപ്പിച്ചതിനു ശേഷം മുടിയിൽ പുരട്ടുക. ഈ ഹെയർ പാക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ ഒരു പരിധി വരെ തടയാൻ സാധിക്കും.
Post Your Comments